March 30, 2023 Thursday

Related news

March 30, 2023
March 30, 2023
March 30, 2023
March 27, 2023
March 26, 2023
March 25, 2023
March 24, 2023
March 23, 2023
March 23, 2023
March 23, 2023

എകെജി സെന്ററിന്‌ നേരെ ബോംബേറ്; രണ്ടുപേരെ ചോദ്യം ചെയ്തു

Janayugom Webdesk
July 2, 2022 11:07 pm

എകെജി സെന്ററിന്‌ നേരെ ബോംബെറിഞ്ഞ കേസിൽ പ്രതിയെക്കുറിച്ച്‌ പൊലീസിന്‌ സൂചനകൾ ലഭിച്ചു. പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയിലേക്ക്‌ പൊലീസ്‌ എത്തിയിരിക്കുന്നത്‌. ഒന്നിലധികമാളുകൾക്ക്‌ കൃത്യത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ്‌ പ്രത്യേകാന്വേഷണ സംഘം. എകെജി സെന്റർ ആക്രമിക്കുമെന്ന്‌ ഫേസ്‌ബുക്കിൽ കുറിപ്പിട്ടയാളെ പ്രത്യേകാന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കാട്ടായിക്കോണം സ്വദേശിയായ യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകനെയാണ്‌ ചോദ്യം ചെയ്യാൻ കമ്മിഷണർ ഓഫീസിലേക്ക്‌ വിളിച്ചത്‌. 

സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത മറ്റൊരാളെ കഴക്കൂട്ടം പൊലീസ്‌ സ്റ്റേഷനിലെത്തി പ്രത്യേകാന്വേഷണ സംഘത്തലവൻ ജെ കെ ദിനിൽ ചോദ്യം ചെയ്‌തു. എകെജി സെന്ററിൽ ബോംബെറിഞ്ഞ ശേഷം കുന്നുകുഴി ഭാഗത്തേയ്‌ക്കാണ്‌ പ്രതി രക്ഷപെട്ടത്‌. ഈ ദിശയിൽ മൂന്ന്‌ കിലോമീറ്ററോളം ദൂരമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നാണ്‌ പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ മോഡലും നിറവും തിരിച്ചറിഞ്ഞത്‌. ചുവന്ന നിറത്തിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറാണിത്. സംശയകരമായ സാഹചര്യത്തിൽ കാമറയില്‍ പതിഞ്ഞ നിരവധിയാളുകളെ പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്‌. 

Eng­lish Summary:AKG Cen­ter bom­bard­ed; Two peo­ple were questioned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.