March 30, 2023 Thursday

Related news

November 22, 2022
November 20, 2022
November 19, 2022
November 17, 2022
October 21, 2022
October 16, 2022
September 30, 2022
September 29, 2022
September 25, 2022
September 22, 2022

എകെജി സെന്റർ ആക്രമണം: ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് സുഹൃത്തായ സ്ത്രീ

Janayugom Webdesk
തിരുവനന്തപുരം
September 22, 2022 3:24 pm

എകെജി സെന്റ‌ർ ആക്രമണത്തിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് സുഹൃത്തായ സ്ത്രീ എന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹോണ്ടയുടെ ഡിയോ സ്റ്റാൻഡേർഡ് വിഭാഗത്തിൽപ്പെട്ട സ്കൂട്ടറാണ് ജിതിൻ ആക്രമണത്തിനായി ഉപയോഗിച്ചത്. ഇതിന്റെ ദ്യശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഗൗരീശപട്ടത്ത് കാറിൽ കാത്തു കിടന്ന ജിതിന് സ്ത്രീ സ്കൂട്ടർ കൈമാറുകയായിരുന്നു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടർ ജിതിൻ കൈമാറുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. തുടർന്ന് ജിതിന്റെ സുഹൃത്തായ സ്ത്രീയാണ് ഈ സ്കൂട്ടർ ഓടിച്ചു പോയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ലഭിച്ചതായാണ് വിവരം.

Eng­lish Sum­ma­ry: akg cen­tre attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.