Web Desk

പത്തനംതിട്ട

February 23, 2020, 8:32 am

അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

Janayugom Online

അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനത്തിന് ഇന്ന് അടൂരില്‍ തുടക്കമാകും. വൈകിട്ട് നാലിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പതാക — കൊടിമര — ബാനര്‍ — ദീപശിഖ ജാഥകള്‍ പന്തളം പി ആർ നഗറിൽ (പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റ്) സംഗമിക്കും. തുടര്‍ന്ന് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വൈ തോമസ് പതാക ഉയര്‍ത്തും. അതിന് ശേഷം നടക്കുന്ന കർഷക മഹാസംഗമം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ അധ്യക്ഷനാകും. ദേശീയ സെക്രട്ടറി സത്യൻ മൊകേരി, മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ എംഎൽഎ, ചിറ്റയം ഗോപകുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം എഐകെഎസ് ജനറൽ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമൻ, ബികെഎംയു സംസ്ഥാന സെക്രട്ടറി പി കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 4.30 ന് ‘ഭൂപരിഷ്കരണ നിയമവും കേരള വികസനവും’ സെമിനാർ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 25ന് സമ്മേളനം സമാപിക്കും.

Eng­lish Sum­ma­ry: Akhilen­dia kisan sab­ha state con­fer­ence begins today

You may also like this video