ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ഒന്നുചേർന്ന് എസ്പി-ബിഎസ്പി സഖ്യം

Web Desk
Posted on January 12, 2019, 1:36 pm

ലക്നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എസ്പി-ബിഎസ്പി സഖ്യം ഒരുമിച്ച് നേരിടുമെന്നു ബിഎസ്പി നേതാവ് മായാവതി.

ലഖ്‌നൗവില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്നും അമിത് ഷായ്ക്കും മോഡിയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാകും.എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കുമെന്നും .അവർ വ്യക്തമാക്കി. രാജ്യത്ത് അഴിമതി വര്‍ധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.

എസ്പിയും ബിഎസ്പിയും 38 സീറ്റിൽ വീതം മൽസരിക്കും. രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ല. രണ്ടു സീറ്റുകൾ ഒഴിച്ചിടും. ഇവ ആർഎൽഡിക്കു നൽകാനാണു സാധ്യത.