യുപിയില്‍ മുഖ്യമന്ത്രി ആദിത്യനാഥിനും, ബിജെപിക്ക് എതിരേയുള്ള ജനരോക്ഷം ശകമതാകുമ്പോള്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞഞെടുപ്പില്‍ ബിജെപിയെ രാഷട്രീയമായി ബാധിക്കും. രണ്ടാംമൂഴത്തിന് ശ്രമിക്കുന്ന ആദിത്യനാഥിനും, ബിജെപിക്കും ശരിക്കും തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.ബിജെപി അധികാരത്തില്‍ എത്തുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ള വര്‍ഗ്ഗീയകാര്‍ഡ് ഇത്തവണയും കാശി, മഥുര എന്നിവയുടെ പേരിലാണിറക്കിയിരിക്കുന്നത്.
ബിജെപിയുടെ അന്ത്യം യുപിയില്‍ ഉടനുണ്ടാവുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും, യുപിയുടെ മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. കാശിയില്‍ അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ എത്തുമെന്ന് പറഞ്ഞത് മോശം അര്‍ത്ഥത്തില്‍ അല്ല. മോദി ഭരണത്തിന്റെ അവസാന നാളുകളാണെന്നാണ് പറഞ്ഞത്. എന്തിനാണ് കാശിയില്‍ ആളുകള്‍ പോകുന്നത്. അത് എല്ലാവര്‍ക്കും അറിയാം. രണ്ടാം തരംഗം ഇവിടെ ഉണ്ടായപ്പോള്‍ ജനങ്ങളെ ഈ സര്‍ക്കാര്‍ മാറ്റി നിര്‍ത്തി. മരുന്നുകളും വാക്‌സിനുകളും അവര്‍ക്ക് ആവശ്യമായിരുന്നു. അതൊന്നും കിട്ടിയില്ല. എല്ലാവരുടെയും പരാമര്‍ശങ്ങളെ വളച്ചൊടിക്കാന്‍ ബിജെപിക്ക് മിടുക്കുണ്ട്.
ഇന്ന് എല്ലാവരും ചോദിക്കേണ്ടത് തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചാണ്. അല്ലാതെ കാശിയില്‍ ആരാണ് അവസാന ദിനങ്ങള്‍ ചെലവിടുന്നത് എന്നതല്ല. യുപി സര്‍ക്കാര്‍ അവരുടെ അവസാന ദിനങ്ങള്‍ എണ്ണി കൊണ്ടിരിക്കുകയാണ്. . കര്‍ഷകര്‍, യുവാക്കള്‍ എന്നിവവര്‍ക്കൊപ്പമാണ് എസ് പി. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന വിഷയം. അത് തന്നെയാണ് പ്രചാരണത്തിലും ഉന്നയിക്കുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു.
യുപിയില്‍ വമ്പന്‍ പാര്‍ട്ടികളുമായി യാതൊരു സഖ്യവും എസ്പിക്കുണ്ടാവില്ല. എന്നാല്‍ അതുകൊണ്ട് എസ്പിക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ബിജെപിയെ അഞ്ച് വര്‍ഷം മുമ്പ് അധികാരത്തിലെത്തിച്ച പാര്‍ട്ടികള്‍ ഇന്ന് എസ്പിക്കൊപ്പമാണ്. ഓംപ്രകാശ് രാജ്ബറിനെ പോലുള്ളവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ വലിയ പങ്ക് ഇവര്‍ക്കുണ്ട്. അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചവര്‍, ഇന്ന് അവരെ കൈവിട്ടിരിക്കുകയാണ്. ബിജെപി അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
പ്രധാനമന്ത്രിക്കോ ബിജെപിക്കോ ചുവന്ന നിറത്തിന്റെ പ്രത്യേകത അറിയില്ല. ചുവപ്പ് എന്നാല്‍ വികാരത്തിന്റെയും വിപ്ലവത്തിന്റെയും നിറമാണ്. ജീവിതത്തില്‍ അതൊരിക്കലും ഇല്ലാത്തവര്‍ക്ക് ഈ പറയുന്നത് മനസ്സിലാവണമെന്നില്ല. കാളി ദേവിയുടെ വസ്ത്രം ചുവപ്പാണ്. സിന്ദൂരം ചുവപ്പാണ്. ജയപ്രകാശ് നാരായണ്‍ ധരിച്ചിരുന്നതാണ് ചുവന്ന തൊപ്പി. നേതാജിയും രാംമനോഹര്‍ ലോഹ്യയും ബ്രിജ്ഭൂഷണ്‍ തിവാരിയും ചുവന്ന തൊപ്പി ധരിച്ചിരുന്നതാണ്. കര്‍ഷകരും ന്യൂനപക്ഷങ്ങളും യുവാക്കള്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണ് അവരെല്ലാം പ്രവര്‍ത്തിച്ചിരുന്നതെന്നും അഖിലേഷ് പറഞ്ഞു.
എസ്പിക്കൊപ്പം ചുവന്ന തൊപ്പി മാത്രമല്ല ഉള്ളത്. ഞങ്ങള്‍ക്കൊപ്പം രാജ്ബറിന്റെ മഞ്ഞയും പച്ചയും നിറങ്ങളുണ്ടെന്നും, അഖിലേഷ് പറഞ്ഞു. ലഖിംപൂര്‍ ഖേരിയിലെ അക്രമം ജാലിയന്‍വാലാ ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ മുതല്‍ വ്യാപാരികള്‍ വരെ ബിജെപിക്കെതിരാണ്. അതിന്റെ ഫലം അവര്‍ തിരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും അഖിലേഷ് പറഞ്ഞു.
ഗംഗ നദി അശുദ്ധമായത് കൊണ്ടാണ് മുഖ്യമന്ത്രി സ്‌നാനം നടത്താതിരുന്നത്. ഗംഗ മാത്രമല്ല കാളി നദിയും ഗോമതി നദിയും യമുനയും മലിനീകരണത്തില്‍ മുങ്ങിയിരിക്കുകയാണ്. യുപിയിലെ നദികള്‍ ശുചീകരണം നടത്തുന്നുണ്ടെന്ന വാദം തെറ്റാണ്. പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയുമായിരുന്നെങ്കില്‍ അദ്ദേഹം തന്നെ ഇക്കാര്യം ഉന്നയിക്കുമായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. യുപിയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കൂട്ടിയിടിക്കുകയാണ്. ബിജെപി യോഗി മൈലുകളോളം നടത്തിച്ചു. ആ വീഡിയോ എന്നിട്ട് വൈറലാക്കി.
പിന്നീട് യോഗി പ്രധാനമന്ത്രിക്കൊപ്പം ചിത്രമെടുത്തു. അതെല്ലാം പബ്ലിസിറ്റിയുടെ ഭാഗമാണെന്നും അഖിലേഷ് തുറന്നടിച്ചു. യുപിയില്‍ പല പദ്ധതികളും എസ്പിയാണ് തുടങ്ങിയത്. അതെല്ലാം ബിജെപി തടസ്സപ്പെടുത്തി. എയിംസിന് ഭൂമി ഏറ്റെടുത്തത് എസ്പി സര്‍ക്കാരാണ്. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത് എസ്പി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ എന്‍ഒസികള്‍ നല്‍കിയില്ല. ബിജെപി സര്‍ക്കാര്‍ അത് നല്‍കിയിരുന്നെങ്കില്‍ യുപിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൂടിയുണ്ടാവുമായിരുന്നു.
മുതിര്‍ന്നവരെ ഞാന്‍ ബഹുമാനിക്കാറില്ലെന്ന് അനുരാഗ് താക്കൂറും ബിജെപി നേതാക്കളും പറയുന്നു. ആദ്യം ബിജെപി സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കുറിച്ച് ചിന്തിക്കട്ടെ. അവരുടെ കാര്യമൊക്കെ അന്വേഷിക്കട്ടെ. അവരെ ബഹുമാനിക്കാതെയാണ് ബിജെപി ഞാന്‍ പിതാവ് മുലായം സിംഗ് യാദവിനെ ബഹുമാനിക്കാറില്ലെന്ന് പറയുന്നത്. ബിജെപിയിലെ സീനിയര്‍ നേതാക്കള്‍ എല്ലാം അപമാനിക്കപ്പെട്ട് നില്‍ക്കുകയാണ്.
അവര്‍ എവിടെയാണെന്ന് പോലും അറിയില്ല. കണ്ണാടി എടുത്ത് നോക്കുന്നത് അവര്‍ക്ക് നന്നായിരിക്കുമെന്നും അഖിലേഷ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി ജനങ്ങളെ പ്രത്യേകിച്ചും കര്‍ഷകരെ വലിയ പ്രക്ഷോഭത്തിലേക്ക് തള്ളി വിട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. അതിന്‍റെ ഭാഗമാണ് യുപിയിലെ ആദിത്യനാഥ് സര്‍ക്കാരും.
English Summary: Akhilesh Yadav poses strong challenge to BJP in UP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.