അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു

ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ലഖ്നൗ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. പ്രത്യേക വിമാനത്തില്‍ അലഹബാദിലേക്ക് പോകാനെത്തിയ അഖിലേഷ് വിമാനത്തില്‍ കയറാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വിമാനത്താവള അധികൃതരുമായി രണ്ട് മണിക്കൂറോളം തര്‍ക്കിച്ചശേഷം അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു. അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അഖിലേഷ് യാദവ്.
യാദവിനെ ഉത്തരവുകളൊന്നും ഇല്ലാതെ ആദ്യം വിമാനത്താവളത്തിന് പുറത്തുവെച്ചാണ് തടഞ്ഞത്. ഇത് മറികടന്ന് അകത്ത് എത്തിയപ്പോഴേക്കും വീണ്ടും തടയുകയായിരുന്നു. യാത്ര വിവരങ്ങളും പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതര്‍ക്ക് നേരത്തെ കൈമാറിയിരുന്നതായും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് പറയുകയുണ്ടായി.