14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024

എന്ത് വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് പൂറത്താക്കണമെന്ന് അഖിലേഷ് യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2024 4:22 pm

എന്ത് വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റും , യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു . ജനാധിപത്യത്തിന്റെ പവിത്രത തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും സമാജ് വാദിപാര്‍ട്ടി നേതാവ് പറഞു.

പുതുവത്സര ദിനത്തിൽ എസ്പി സംസ്ഥാന ആസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അഖിലേഷ് , 2024 എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് ആശംസിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേടുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതു പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ബിജെപിയെ അധികാരത്തിൽ വരാതിരിക്കാനായി ബൂത്ത് തലം വരെ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വോട്ട് ജാഗ്രതയോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്താൻ പാർട്ടി അംഗങ്ങളോട് എസ്പി പ്രസിഡന്റ് കൂടിയായ അഖിലേഷ് ആഹ്വാനം ചെയ്തു.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണ്. ജനാധിപത്യവും ഭരണഘടനയും ഇല്ലാതായാൽ വോട്ടവകാശവും ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിൽ ഇന്ത്യ പിന്നോട്ട് പോയെന്ന് യാദവ് ആരോപിച്ചു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയും ഒഴികെ മറ്റൊന്നും രാജ്യത്തിന് ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

ബിജെപി നൽകിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ല. ജനാധിപത്യവും ഭരണഘടനയും ദുർബലമായിരിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിയെ പുറത്താക്കണം. ബിജെപി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാൽ കർഷകരും യുവാക്കളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗവും നശിച്ചു, യുപിയില്‍ അരാജകത്വം നടമാടുകയാണ് ആദിത്യനാഥിന്റെ ഭരണത്തില്‍. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും സൈബർ കുറ്റകൃത്യങ്ങളിലും യുപി ഒന്നാം സ്ഥാനത്താണ്. ഉത്തർപ്രദേശിൽ സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിന് ഇരകളാകുന്നു. ക്രമസമാധാനം തകർന്നു-അദ്ദേഹം ആരോപിച്ചു. എസ്പി ദേശീയ ജനറൽ സെക്രട്ടറി ശിവ്പാൽ സിംഗ് യാദവ്, സ്വാമി പ്രസാദ് മൗര്യ എന്നിവരും എല്ലാവർക്കും പുതുവത്സരാശംസകൾ നേരുകയും പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്തു

Eng­lish Summary:
Akhilesh Yadav wants BJP out of pow­er at any cost

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.