Web Desk

December 27, 2019, 2:51 pm

ഹിന്ദുവായ കനേരിയ പാക് ടീമിൽ വിവേചനം നേരിട്ടു; അക്തറിന്റെ വിവാദ വെളിപ്പെടുത്തൽ

Janayugom Online

കറാച്ചി: ടീം അംഗമായിരിക്കെ മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ സഹതാരങ്ങളിൽ നിന്ന് വിവേചനം നേരിട്ടിരുന്നതായി മുൻ പേസ് ബൗളർ ഷോയബ് അക്തർ. ചില താരങ്ങൾ കനേരിയക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിച്ചിരുന്നതായി അക്തർ ആരോപിച്ചു.

കനേരിയയുടെ മതമായിരുന്നു അതിന് കാരണം. മുൻ പാക് താരം അനിൽ ദൽപത്തിനു ശേഷം പാക് ടീമിലെത്തുന്ന രണ്ടാമത്തെ മാത്രം ഹിന്ദുമതതസ്ഥനായിരുന്നു ഡാനിഷ് കനേരിയ. ഇരുവരും ബന്ധുക്കളുമായിരുന്നു.

മതത്തിന്റെ പേരിലുണ്ടായ സംസാരത്തെ തുടർന്ന് അക്കാലത്ത് പാക് ടീമിലെ ചിലരുമായി താൻ ഉടക്കിയതായും അക്തർ പറഞ്ഞു. ”കനേരിയ മിടുക്കനായിരുന്നു. അവർ വിവേചനം കാണിച്ച ഇതേ കനേരിയ തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഞങ്ങളെ ജയിപ്പച്ചത്”, അക്തർ കൂട്ടിച്ചേർത്തു.

പാകിസ്താനായി 61 ടെസ്റ്റുകളിൽ നിന്ന് കനേരിയ 261 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 18 ഏകദിനങ്ങളും കളിച്ചു. 2009‑ൽ എസക്സിനെതിരേ മെർവിൻ വെസ്റ്റ്ഫീൽഡിന് വേണ്ടി കളിക്കുമ്ബോൾ ഒത്തുകളിച്ചതിന് കനേരിയ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. നാല് മാസം തടവിന് വിധിക്കപ്പെട്ട കനേരിയക്ക് അഞ്ച് വർഷത്തെ വിലക്ക് ലഭിക്കുകയും ചെയ്തു.

you may also like this video