ലോക്ഡൗൺ കാലത്തെ തന്റെ കരവിരുതിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് പരിയാരം സ്വദേശി വി അക്ഷയ്. ഈർക്കിളും പശയും ഉപയോഗിച്ചുള്ള അക്ഷയയുടെ വീട് നിർമാണത്തിന് മിനുട്ടുകൾക്കകം സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയായിരുന്നു. ലോക്ക് ഡൗൺ കാലത്തെ 30 ദിവസത്തെ കരവിരുതിന് മിനുട്ടുകൾക്കകം ഫേസ് ബുക്കിൽ ‘കെ’ കണക്കിനു ലൈക്കുകളാണ് ലഭിച്ചത്.
പയ്യന്നൂരിലെ കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്ക്നോളജിയിൽ മെക്കാനിക്കൽ എൻജിനിയർ അവസാന വർഷ വിദ്യാർഥിയാണ് അക്ഷയ്. നാലു മുറികളടങ്ങിയതും 15 സെ.മീ ഉയരവും 20 സെ.മീ വീതിയുമുള്ള ഇരുനില വീടാണ് അക്ഷയ് നിർമിച്ചത്.
ഇതിനു മുൻപ് പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുണ്ടായ ഒഴിവു ദിവസങ്ങളിൽ പാരിസിലെ ഈഫൽ ടവർ, അമ്പലം എന്നിവയുടെ മാതൃക ഈർക്കിൾ ഉപയോഗിച്ചു നിർമിച്ച് ശ്രദ്ധ നേടിയിരുന്നു.
ചിത്രരചന വശമുള്ളതിനാൽ അക്ഷയ് വീടിന്റെ മാതൃക സ്വന്തമായി രൂപ കൽപ്പന ചെയ്യുകയായിരുന്നു. പിന്നീട് സൂക്ഷ്മതയോടെ ഈർക്കിൾ ചെത്തി മിനുക്കി കൃത്യമായി വെട്ടി പശ ചേർത്തു നിർമിക്കുകയായിരുന്നു. ആശാരിയായ വണ്ണാപിലാക്കൽ രതീശന്റെയും ഇ.പി പ്രഭാവതിയുടെയും മകനാണ്. ആതിര സഹോദരിയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.