September 27, 2023 Wednesday

എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം: ജില്ലാതല മത്സരങ്ങള്‍ ശ്രദ്ധേയമായി

Janayugom Webdesk
തിരുവനന്തപുരം
October 30, 2022 11:02 pm

എകെഎസ്‌ടിയുവും ജനയുഗം സഹപാഠിയും സംയുക്തമായി സംഘടിപ്പിച്ച അറിവുത്സവം ശ്രദ്ധേയമായി. സംസ്ഥാനത്തെ 163 ഉപജില്ലകളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് വിജയികളായവരാണ് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നിങ്ങനെ നാലുവിഭാഗങ്ങളായുള്ള ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തത്. വിജയികള്‍ക്കും പങ്കാളികള്‍ക്കും മെമെന്റോ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
കാസര്‍കോട് ഹൊസ്ദുർഗ് ഗവ ഹയർ സെക്കന്‍ഡറി സ്കൂളിൽ സമാപന സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാതല മത്സരം കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനവും എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സമ്മാനദാനവും നിര്‍വഹിച്ചു.
വയനാട്ടിൽ ജില്ലാതല അറിവുത്സവം സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്ന കോഴിക്കോട് ജില്ലാതല മത്സരങ്ങള്‍ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ കെ ബാലൻ മാസ്റ്റർ സമ്മാന ദാനം നിർവഹിച്ചു. ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തി. മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മത്സര വിജയികളെ ആദരിക്കലും സമാപന സമ്മേളന ഉദ്ഘാടനവും പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ നിര്‍വ്വഹിച്ചു.
പാലക്കാട് പിഎംജി ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്ന മത്സരങ്ങള്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി പി കെ മാത്യു സമ്മാന വിതരണം നടത്തി. തൃശൂർ പൂങ്കുന്നം ഗവ. ഹയർസെക്കന്‍ഡറി സ്ക്കൂളിൽ സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് മത്സരം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി എസ് സുനിൽകുമാർ സമ്മാനദാനവും പി ബാലചന്ദ്രൻ എംഎൽഎ സമാദരണവും നിർവഹിച്ചു.
എറണാകുളത്ത് ഇടപ്പള്ളി ഗവ ഹൈസ്കൂളില്‍ ആക്ട് കേരള ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ജലീൽ താനത്ത് മത്സരം ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനം ജനയുഗം കൊച്ചി ബ്യുറോ ചീഫ് ആർ ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. സാഹിത്യകാരിയും ചലച്ചിത്ര നടിയുമായ ശ്രീകല മോഹൻദാസ് മുഖ്യാതിഥിയായി സമ്മാനദാനം നിർവഹിച്ചു.
കോട്ടയം ഏറ്റുമാനൂർ ബിആർസിയിൽ സമാപന ചടങ്ങ് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യു തോമസ് ഉദ്ഘാടനം ചെയ്തു. എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പ്രൊഫ. എ ജോസ് വിജയികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. ഇടുക്കി ജില്ലാതല മൽസരങ്ങൾ മൂന്നാർ എ പി സ്കൂളിൽ കേരള വെയർ ഹൗസിങ് കോര്‍പറേഷന്‍ ചെയർമാൻ പി മുത്തുപാണ്ടി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയില്‍ എസ്ഡിവി സ്‌കൂളിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു . എകെഎസ്‌ടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പത്തനംതിട്ടയിൽ വിജയികൾക്ക് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കൊല്ലം ക്രേവന്‍ എല്‍എംഎസില്‍ അറിവുത്സവം പി എസ് സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി എസ് സുരേഷ് അധ്യക്ഷനായിരുന്നു. സമാപനസമ്മേളനം ജി എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു സമ്മാനം വിതരണം ചെയ്തു. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഐ ലാല്‍ മുഖ്യാതിഥിയായി. തിരുവനന്തപുരം തൈക്കാട് എല്‍ പി സ്കൂളില്‍ ജില്ലാതല അറിവുത്സവം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാതല മത്സരവിജയികൾ നവംബർ 13ന് ആലപ്പുഴ, കായംകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്ക്കും. 

Eng­lish Sum­ma­ry: AKSTU-Janayugam Saha­pa­di Aru­vit­savam: Dis­trict Lev­el Com­pe­ti­tions Impressive

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.