ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എ.കെ.എസ്.ടി.യു) ജനയുഗം സഹപാഠി അറിവുത്സവം മൂന്നാമത് സീസണ് നവം. 5 ന് ആരംഭിക്കും . ജില്ലയിലെ ഏഴ് ഉപജില്ലകളിലും കോഓര്‍ഡിനേറ്റര്‍ മാരെ ചുമതലപ്പെടുത്തി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഉപജില്ലാതലത്തില്‍ നവംബര്‍ 5ന് രാവിലെ 10.30ന് ഹൈസ്കൂള്‍ വിഭാഗവും ഉച്ചക്ക് 2.30 ന് ഹയര്‍ സെക്കണ്ടറി വിഭാഗവും നടക്കും. നവംബര്‍ 8 ന് രാവിലെ 10. 30ന് യു.പി വിഭാഗവും, ഉച്ചയ്ക്ക് 2.30ന് എല്‍.പി വിഭാഗവും നടക്കും. ഉപജില്ലയില്‍ നിന്നും വിജയികളാകുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ തലത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഉപഹാരങ്ങള്‍ക്ക് പുറമേ ക്യാഷ് െ്രെപസും ഉണ്ടാകും. ജില്ലാതലത്തില്‍ വിജയികളാകുന്നവര്‍ക്ക് സംസ്ഥാന തല അറിവുത്സവത്തിലും പങ്കെടുക്കാം. ഗൂഗിള്‍ ഫോം വഴിയാണ് സബ്ജില്ലാതല മത്സരം സംഘടിപ്പിക്കുന്നത്. മത്സര ദിവസം ലിങ്ക് അയക്കും അതു വഴി മത്സരത്തില്‍ പങ്കെടുക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ച് മണിവരെ ഉണ്ടായിരിക്കും.
നവംബര്‍ 3 ന് എല്ലാ വിഭാഗക്കാര്‍ക്കുമായി മോഡല്‍ അറിവുത്സവം ഗൂഗിള്‍ ഫോം വഴി നടത്തും. കോവിഡ് കാരണം സ്കൂള്‍ തല അറിവുത്സവം നടത്താത്ത പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം.
ബന്ധപ്പെടേണ്ട നമ്പര്‍:
ജില്ലാ കോഓര്‍ഡിനേറ്റര്‍, അഹമ്മദ് ഷെരീഫ് കുരിക്കള്‍((9288850877)
സബ്ജില്ല കോഓര്‍ഡിനേറ്റര്‍മാര്‍
: മഞ്ചേശ്വരം- താജുദ്ദീന്. കെ (9495 506488),
കുമ്പള- സുപ്രീത് വി (9947668132),
കാസര്‍കോട്-അജയകുമാര്‍ ടി.എ (9446148995)
ബേക്കല്‍-വിനോദ് കുമാര്‍ എം. (9447317347),
ഹോസ്ദൂര്‍ഗ്— രാജേഷ് ഓള്നടിയന് (9496757247),
ചെറുവത്തൂര്‍ ‑നാരായണന് .കെ (9037264985),
ചിറ്റാരിക്കല്‍ :സജയന് എ (9496609081)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.