June 3, 2023 Saturday

Related news

March 31, 2023
March 24, 2023
March 15, 2023
March 6, 2023
February 14, 2023
February 6, 2023
February 4, 2023
February 1, 2023
January 28, 2023
January 14, 2023

എകെഎസ് ടി യു — പി ആർ നമ്പ്യാർ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക്

Janayugom Webdesk
കണ്ണൂര്‍
February 14, 2023 7:11 pm

ഓൾകേരള സ്കൂൾടീച്ചേഴ്സ് യൂനിയൻ (എകെഎസ്‌ടിയു) സംസ്ഥാനകമ്മിറ്റി, അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി ആർ നമ്പ്യാരുടെ സ്മരണക്കായ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് കവിയും എഴുത്തുകാരനും പ്രഭാഷകനുമായ മാധവൻ പുറച്ചേരിയെ തിരഞ്ഞെടുത്തു. മലബാറിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജവാപം കുറിക്കുന്നതിൽ നെടുനായകത്വം വഹിച്ച വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ മകനാണ് മാധവൻ പുറച്ചേരി.

അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മ പുസ്തകം എന്ന ഗ്രന്ഥത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ കുടുംബാഗങ്ങളും അനുഭവിച്ച തീക്ഷ്ണമായ യാഥാർത്ഥ്യങ്ങളെ അനാവരണം ചെയ്യുന്നു. അധ്യാപന രംഗത്തും സാമൂഹ്യ സാംസ്കാരിക മേഖലയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 15,000 രൂപയും പ്രശ്സതിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എൻശ്രീകുമാർ, കെ കെ ബാലന്‍ മാസ്റ്റര്‍ , എൻ ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു ജൂറികമ്മറ്റിയംഗങ്ങൾ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി16 ന് വൈകുന്നേരം കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പന്ന്യൻ രവീന്ദ്രൻ പുരസ്കാരം സമർപ്പിക്കും.

Eng­lish Sum­ma­ry: AKSTU — PR Nam­biar award to poet Madhavanpucheri

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.