അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാനും സംഘടനകളെ നിയന്ത്രിക്കാനും തസ്തികകൾ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാനും ശ്രമിക്കുന്നത് നരേന്ദ്ര മോഡി സർക്കാരിന്റെ നിലപാടുകൾക്ക് സമാനമാണെന്ന് എകെഎസ്ടിയു സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങൾ വഴിയോ സംഘടനാ ഫോറങ്ങളിലൂടെയോ സർക്കാരിനെ വിമർശിക്കരുതെന്ന് ഉത്തരവിറക്കിയ സർക്കാർ, ഭരണപരിഷ്ക്കാര കമ്മീഷന്റെ മറവിൽ എകെഎസ്ടിയുവിനെപ്പോലുള്ള സംഘടനകളുടെ അംഗീകാരം വരെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. അധ്യാപക വിദ്യാർത്ഥി അനുപാതം വർധിപ്പിച്ച് തസ്തികകൾ വെട്ടിക്കുറക്കാൻ ശ്രമിക്കുന്നു. ശബ്ദിക്കുന്നവരുടെ നാവറക്കുന്ന സമീപനം ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാകുന്നത് ഭൂഷണമല്ലെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
കെഎഎസ് ഉൾപ്പെടെ എല്ലാ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളും ‘നീറ്റ്’ പോലെയുള്ള പരീക്ഷകളും കർശനമായും മാതൃഭാഷാ ചോദ്യങ്ങളിലൂടെ നടത്താനുള്ള നടപടി സ്വീകരിക്കണം. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി പ്രഥമാധ്യാപകർ നേരിടുന്ന ജോലിഭാരം കുറയ്ക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ തള്ളിക്കളയുക, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾമാരുടെ ജോലി ഭാരം കുറയ്ക്കുക, കലാകായിക വിദ്യാഭ്യാസം എല്ലാ സ്കൂളുകളിലും നടപ്പിലാക്കുകയും ഈ മേഖലയിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കുക, അധ്യാപക വിദ്യാഭ്യാസ മേഖലയെ പരിരക്ഷിക്കുക, പ്രീ പ്രൈമറി കൾ വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
English Summary: AKSTU said State government should not be like Modi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.