ഇനി മുതല്‍ അ​ല​ബാ​മ​യി​ല്‍ ഗ​ര്‍​ഭഛി​ദ്രം ക്രി​മി​ന​ല്‍ കുറ്റം

Web Desk
Posted on May 17, 2019, 1:15 pm

അമേരിക്കന്‍ സം​സ്​​ഥാ​ന​മാ​യ അ​ല​ബാ​മ​യി​ല്‍ ഗ​ര്‍​ഭഛി​ദ്രം നി​രോ​ധി​ക്കു​ന്ന ബി​ല്ല്​ പാ​സാ​ക്കി. ഇനി മുതല്‍ ഏതു രീതിയിലും ഗ​ര്‍​ഭഛി​ദ്ര​വും ക്രി​മി​ന​ല്‍ കു​റ്റ​മാ​യി മാ​റും. അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തി​ഗു​രു​ത​ര​മാ​ണെ​ങ്കി​ല്‍ മാ​ത്രം ഗ​ര്‍​ഭഛി​ദ്ര​ത്തി​ന്​ അ​നു​മതി ​ ലഭിക്കും . എന്നാല്‍ ബ​ലാ​ത്സം​ഗ​ത്തി​ലൂ​ടെ ഗ​ര്‍​ഭി​ണി​യാ​കു​ന്ന സ്​​ത്രീ​ക​ള്‍​ക്ക്​ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ നിയമമില്ല .

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്ക്​ ആ​ധി​പ​ത്യ​മു​ള്ള സെ​ന​റ്റി​ല്‍ ആ​റി​നെ​തി​രെ 25 വോ​ട്ടു​ക​ള്‍​ക്കാ​ണ്​ ബി​ല്ല്​ പാ​സാ​ക്കി​യ​ത്. നേ​ര​ത്തേ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ പാ​സാ​ക്കി​യ ബി​ല്ലി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ നി​യ​മ​മാ​കും.അതെ സമയം അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

നി​യ​മം ലം​ഘി​ച്ച്‌​ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന്​ കൂ​ട്ടു​നി​ല്‍​ക്കു​ന്ന ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ 10 മു​ത​ല്‍ 99 വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും. അ​തേ​സ​മ​യം ഗ​ര്‍​ഭഛി​ദ്ര​ത്തി​ന്​ വി​ധേ​യ​മാ​കു​ന്ന സ്​​ത്രീ​ക​ള്‍ക്ക് ശി​ക്ഷയില്ല . മ​റ്റ്​ യു എ​സ്​ സം​സ്​​ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌​ അ​ല​ബാ​മ​യാ​ണ്​ ഗ​ര്‍​ഭഛി​ദ്ര​നി​യ​മം ക​ര്‍​ക്ക​ശ​മാ​ക്കി​ നിയമം പുറപ്പെടുവിച്ചത് .