March 21, 2023 Tuesday

Related news

March 20, 2023
March 17, 2023
March 15, 2023
March 14, 2023
March 14, 2023
March 13, 2023
March 8, 2023
March 5, 2023
February 26, 2023
February 25, 2023

മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാൻ
അലബാമ
March 8, 2020 12:00 pm

മൂന്നു പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നഥനിയേൽ വുഡ്സിന്റെ (43) വധശിക്ഷ അലബാമയിൽ നടപ്പാക്കി. മാർച്ച് ആറിനു രാത്രി ഒൻപതുമണിയോടെ മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു നടത്തിയ വധശിക്ഷ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യത്തേതായിരുന്നു.

മാർച്ച് ആറിനു രാവിലെ സുപ്രീം കോടതി വധശിക്ഷക്ക് സ്റ്റേ അനുവദിച്ചെങ്കിലും വൈകിട്ട് സ്റ്റേ നീക്കം ചെയ്തു. ഹോൽമാൻ പ്രിസണിൽ വധശിക്ഷ നടപ്പാക്കിയതോടെ നീതി നിർവഹിക്കപ്പെട്ടുവെന്നാണ് അലബാമ അറ്റോർണി ജനറൽ സ്റ്റീഫ് മാർഷൽ പ്രതികരിച്ചത്. നഥനിയേലിനു നീതി നിഷേധിക്കപ്പെട്ടുവെന്ന് മാർട്ടിൻ ലൂതർ കിങ്ങ് മൂന്നാമൻ അഭിപ്രായപ്പെട്ടു. അവസാന നിമിഷം വരെ നിരപരാധിയാണെന്ന് വാദിച്ച പ്രതിയെ അനുകൂലിച്ചു മാർട്ടിൻ ലൂതർ കിങ്ങ് മൂന്നാമൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

2004ൽ മയക്കു മരുന്നുമായി ബന്ധപ്പെട്ടു ബർമിങ്ഹാമിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പതിയിരുന്നാക്രമിച്ച് നഥനിയേലും കൂട്ടുകാരൻ കെറി സ്പെൻസറും വെടിവച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിന്റെ വിചാരണ വേളയിൽ സ്പെൻസറാണ് വെടിയുതിർത്തതെന്ന് സ്വയം സമ്മതിച്ചു കത്ത് നൽകിയെങ്കിലും ഇരുവർക്കും ജൂറി വധശിക്ഷ വിധിക്കുകയായിരുന്നു. സ്പെൻസർ ഇപ്പോഴും വധശിക്ഷ കാത്തു ജയിലിൽ കഴിയുകയാണ്.

Eng­lish Sum­ma­ry; Alaba­ma exe­cutes man con­vict­ed in killing of 3 police officers

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.