പ്രൗഡമായ പാരമ്പര്യവും ഡിസൈന്‍ മികവും, കരുനാഗപ്പള്ളി അലൈന്‍ ഗോള്‍ഡ് മെഗാ ഷോറൂം തുറന്നു

Web Desk
Posted on July 27, 2018, 3:33 pm

ഭരണ നിര്‍മ്മാണ രംഗത്തെ പ്രൗഡമായ പാരമ്പര്യവും ഡിസൈന്‍ മികവും അന്താരാഷട്ര ഗുണനിലവാരവും പുതിയ ഷോറൂമില്‍ കാണാം.
സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്

കരുനാഗപ്പള്ളി: പ്രസിദ്ധസ്വര്‍ണ്ണാഭരണ നിര്‍മാതാക്കളായ എ ആര്‍ ചെയിന്‍ സിന്റ അലൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മെഗാഷോറൂം കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംക്ഷനില്‍  ചലചിത്ര താരങ്ങളായ മിയ, അദിതി രവി എന്നിവര്‍ ഉദ്‌ഘാടനം ചെയ്തു.

ആഭരണ നിര്‍മ്മാണ രംഗത്തെ പ്രൗഡമായ പരമ്പര്യവും ഡിസൈന്‍ മികവും അന്താരാഷട്ര ഗുണനിലവാരവും പുതിയ ഷോറൂമില്‍ കാണാം.

സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പാരമ്പര്യത്തനിമയുള്ള ആന്റിക് ട്രഡീഷണല്‍ ടെംപിള്‍ കളക്ഷനും ആധുനികവും പുരാതനവുമായ വെഡിംങ്ങ് കളക്ഷനുകളും ലൈറ്റ് വെയിറ്റ്, ഇറ്റാലിയന്‍, സിംഗപ്പൂര്‍ ആ ഭരണങ്ങളുടെയും അതിവിപുലമായ ശേഖരവും പൈതൃക ‚മനസ്വിനി, ക്രിസില്‍ എന്നിങ്ങനെ മൂന്നുനിലകളിലായി ഒരുക്കിയിട്ടുണ്ടെന്ന്  ചെയർമാൻ  എം ഹുസൈന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് ഷാന്‍ ഹുസൈന്‍, മുഹമ്മദ് ഷാദില്‍ ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.
സമ്മേളനം ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ  തിരഞ്ഞെടുത്ത മൂന്നുപേർ  പൈതൃക ‚മനസ്വിനി, ക്രിസില്‍ എന്നീ ഫ്ലോറുകളുടെ ഉദ്ഘാടകരായി. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുന്നത്തൂര്‍ കരുനാഗപ്പള്ളി താലൂക്കുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭന നിര്‍വ്വഹിച്ചു. ജില്ലാ ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കോയിക്കല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.

മാർക്കറ്റിങ്  ഫീച്ചർ