June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ഇംപീച്ച്മെന്റ്: ട്രംപിന്റെ അഭിഭാഷക സംഘത്തിൽ അലൻ ഡെർഷോവിത്സും കെൻ സ്റ്റാറും

By Janayugom Webdesk
January 18, 2020

വാഷിങ്ടൺ: ഇംപീച്ച്മെന്റ് നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ പേര് വിവരങ്ങൾ വൈറ്റ്ഹൗസ് പുറത്ത് വിട്ടു. അതേസമയം വയസ് സംബന്ധിച്ച വിവാദങ്ങൾ പ്രസിഡന്റിനെ പ്രതിരോധിക്കാനുള്ള അവരുടെ പ്രവർത്തനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുമെന്നാണ് വിലയിരുത്തൽ.
ഇംപീച്ച്മെന്റ് നടപടികൾ അടുത്താഴ്ച മുതൽ നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്. അലൻ ഡെർഷോവിത്സ്, കെന്നത്ത് സ്റ്റാർ തുടങ്ങിയവരുൾപ്പെടുന്നതാണ് ട്രംപിന്റെ അഭിഭാഷക സംഘം. ലൈംഗികപീഡനക്കേസിൽ ജെഫ്രി എപ്സ്തെയിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് അലൻ ഡെർഷോവിത്സ്. 1998ൽ മുന്‍പ്രസിഡന്റ് ബിൽക്ലിന്റനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികളിലെത്തിച്ച അന്വേഷണത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് കെന്നത്ത് സ്റ്റാർ. 2016ൽ ഒരു ലൈംഗിക ആരോപണ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സർവകലാശാലയിലെ പദവിയും ഇയാൾക്ക് നഷ്ടമായിരുന്നു. പ്രസിഡന്റിനെ കുറ്റവിമുക്തനാക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഡെർഷോവിത്സ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഭരണഘടനയ്ക്ക് വേണ്ടിയാകും താൻ നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയോളം നടപടികൾ നീളുമെന്നാണ് കരുതുന്നത്. ട്രംപിന്റെ ഉപദേശകരെയും അടുത്തവൃത്തങ്ങളെയും വിസ്തരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇവരാരും ഇതുവരെ സൈനിക സഹായങ്ങൾ റദ്ദാക്കിയതിനെക്കുറിച്ചുൾപ്പെടെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചിട്ടുമില്ല.
Alan Der­showitz and Ken Starr join Trump impeach­ment legal team
Der­showitz is known for defend­ing Jef­frey Epstein while Starr led the inves­ti­ga­tion that cul­mi­nat­ed in Bill Clinton’s impeachment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.