കേരളത്തിന്റെ മാനവീകതയെ നിലനിര്‍ത്തുക: ആലങ്കോട് ലീലാകൃഷ്ണന്‍

Web Desk
Posted on January 14, 2019, 8:00 pm
മലപ്പുറം: കേരളത്തിന്റെ സാംസ്‌കാരികപരമായ ഉന്നമനത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കം നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. യുവകലാസാഹിതി സാംസ്‌കാരിക യാത്രയ്ക്ക് മലപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയത, മാനവീകത, ബഹുസ്വരത, ജാതിയും മതവുമല്ല മനുഷ്യനാണ് പ്രമേയം എന്ന് ഉയര്‍ത്തി പിടിച്ചുകൊണ്ട് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ആചാരലംഘനത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ടീയ ലാഭം നേടാനുളള സംഘ്പരിവാര്‍ നീക്കത്തിനെതിരെയുള്ള സാംസ്‌കാരിക പ്രചരണത്തിന്റെ ഭാഗമാകാന്‍ വിവിധ കേന്ദ്രങ്ങളിലായി നിരവധി ആളുകളാണ് ജാഥയില്‍ പങ്കാളിയായത്. കലാകാരന്മാരുടെ നീണ്ട നിര തന്നെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.
രാവിലെ ഒമ്പതിന് അരീകോട് ആരംഭിച്ച പര്യടനം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യ്തു. മധു തച്ചണ്ണ അധ്യക്ഷത വഹിച്ചു. കവി പി കെ ഗോപി, അഡ്വ. എം കേശവന്‍ നായര്‍, കെ വി അബൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറത്ത് നല്കിയ സ്വീകരണം സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. കെ സുന്ദര്‍രാജ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കഥകളി കലാകാരന്‍ കോട്ടക്കല്‍ ശശിധരന്‍, ചിത്രകാരന്‍ ദയാനന്ദന്‍ എന്നിവരെ ആദരിച്ചു.
യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍, വി പി മന്‍സിയ, റസാഖ് പയമ്പ്രോട്ട്, കെ ആര്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കവിതാ രചനാ, കാവ്യാ ലാപന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ആലങ്കോട് ലീലാകൃഷ്ണന്‍ ഉപഹാരങ്ങള്‍ നല്കി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്റര്‍, അഡ്വ. കെ മോഹന്‍ദാസ്, കെ ബാബുരാജ്, സി എച്ച് നൗഷാദ്, സതീഷ് ചളിപ്പാടം, സി വി അശോകന്‍, എം കെ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. നാടന്‍ പാട്ട്, ചിത്രരചന, കവിതാലാപനം, നാടകാവതരണം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
പി ടി ഷറഫുദ്ദീന്‍ സ്വാഗതവും ഉസ്മാന്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു. വളാഞ്ചേരിയില്‍ നടന്ന സ്വീകരണം സി പി ഐ ജില്ലാ അസി. സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യ്തു. പി മാനവേന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങില്‍ അനീഷ് ജി മെനോന്‍, ആളൂര്‍ പ്രഭാകരന്‍, കെ കെ അബ്ദുള്‍ സത്താര്‍, മോഹനകൃഷ്ണന്‍ കാലടി, ഡോ. എന്‍ എം മുജീബ് റഹ്മാന്‍, ജയപ്രകാശ് വളാഞ്ചേരി, എ ലത്തീഫ്, ഷിജിത്ത് പങ്കജം, പി കെ വിജേഷ്, അനൂപ് മാവണ്ടിയൂര്‍ വി പി എം സ്വാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു. പൊന്നാനിയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുതു.
അജിത്ത് കൊളാടി അധ്യക്ഷനായ ചടങ്ങില്‍ എം എം നാരായണന്‍, വിജു വി നായറങ്ങാടി, പി പി രാമചന്ദ്രന്‍, സി പി മുഹമ്മദ് കുഞ്ഞി, സി അഷറഫ്, പാഴ്‌സി മുഹമ്മദ്, കെ പി എ സി ജിയോ മാറഞ്ചേരി, റഫീഖ് പട്ടേരി, മണികണ്ഠന്‍, സി പി ശങ്കരനാരായണന്‍, എസ് കെ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ അംഗങ്ങളായ ഇ എം സതീശന്‍, ടി യു ജോണ്‍സണ്‍, ഗീതാ നസീര്‍, എ പി കുഞ്ഞാമു, എം എം സചീന്ദ്രന്‍, ശാരദാമോഹന്‍, വി ആയിഷാ ബീവി, എ പി അഹമ്മദ്, ഷീലാ രാഹുല്‍, വിജയ ലക്ഷമി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.