Janayugom Online
alappuzha -janaugam

എസി റോഡിൽ ഗതാഗതം വൈകും

Web Desk
Posted on August 04, 2018, 8:33 am

ആലപ്പുഴ: എസി റോഡിൽ ഗതാഗതം വൈകും ‚മറുകാരെയെത്താൻ ഒരാൾക്ക്  50 രൂപ. 21 ദിവസമായി വെള്ളം നിറഞ്ഞു കിടക്കുന്ന ആലപ്പുഴ‑ചങ്ങനാശേരി(എ.സി) റോഡില്‍ ട്രാക്‌ടറില്‍ മറുകര കടക്കുന്നതിനാണ്  ഒരാള്‍ക്ക്‌ 50 രൂപ വീതവും, ഇരുചക്രവാഹനങ്ങള്‍ക്ക്‌ 200 രൂപയുമാണ്  കൂലി.

ഗതാഗതം പുനസ്‌ഥാപിക്കുന്നത്‌ നീണ്ടു പോകുന്നതിനാല്‍ ദുരിതം നേരിടുന്നത്‌ പതിനായിരക്കണക്കിനാളുകളാണ്‌. ആലപ്പുഴയില്‍നിന്ന്‌ നെടുമുടി വരെയും ചങ്ങനാശേരിയില്‍നിന്ന്‌ പളളിക്കൂട്ടുമ്മ വരെയുമാണ്‌ കെ എസ് ആർ ടി സി ബസ്‌ സര്‍വീസുള്ളത്‌.ഇവിടെനിന്ന്‌ മറുഭാഗത്തേക്ക്‌ പോകാന്‍ ട്രാക്‌ടറുകളാണ്‌ ആശ്രയം.

സമീപ പാടശേഖരങ്ങളിലെ വെള്ളം പമ്പ്  ചെയ്‌ത്‌ ഗതാഗതം പുനരാരംഭിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ്‌ പാലിക്കപ്പെടുന്നില്ല. മടകുത്തിയ ശേഷമുള്ള പമ്പിങ്ങിന്  വേഗം പോരെന്നാണ്‌ നാട്ടുകാരുടെ വിമര്‍ശനം. നെഹ്‌റുട്രോഫി വള്ളംകളി ആസന്നമയിട്ടും ഈ റോഡിന്റെ ദുരവസ്‌ഥ മേളയുടെ നടത്തിപ്പിനും മങ്ങലേല്‍പ്പിക്കുന്നു.