ആലപ്പുഴ: പമ്പിംങ് കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. പുഞ്ചകൃഷിക്കായി വെള്ളം പമ്പ് ചെയ്ത കരാറുകാരന്‍ ടെന്‍സിങ്ങിനോടാണ് തഹസില്‍ ദാര്‍ വി.സച്ചു 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 5,50,000 രൂപയുടെ ബില്‍ സമര്‍പ്പിച്ച് മാസങ്ങളായിട്ടും നല്‍കാത്തതിനെ സംബന്ധിച്ച് തഹസില്‍ദാരുടെ ഓഫിസിലെത്തി അന്വേഷിച്ച ടെന്‍സിങ്ങിനോട് ബില്ല് മാറാന്‍ തഹസില്‍ദാര്‍ 5000 രൂപ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ടെന്‍സിങ് ഇക്കാര്യം ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി റക്‌സ് ബോബി അരവിനെ അറിയിച്ചിരുന്നു.
you may also like this video
ആദ്യം 2000 രൂപ ഇന്നലെ ഉച്ചക്ക് ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ഓഫിസ് പരിസരത്ത് വെച്ച് തരണമെന്ന കരാറില്‍ പൈസ വാങ്ങാന്‍ വന്ന തഹസില്‍ദാറെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഫിനോഫ്തലീന്‍ പുരട്ടി വിജിലന്‍സ് നല്‍കിയ 2000 രൂപ ടെന്‍സിംഗ് കൈമാറാന്‍ ശ്രമിച്ചപ്പോള്‍, പോക്കറ്റില്‍ വയ്ക്കാനായിരുന്നു നിര്‍ദ്ദേശം. പണം പോക്കറ്റില്‍ വച്ചയുടന്‍ വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സച്ചുവിനെ പിടികൂടുകയായിരുന്നു.