15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 9, 2025
March 7, 2025
March 1, 2025
March 1, 2025
March 1, 2025
February 28, 2025
February 28, 2025
February 27, 2025
February 27, 2025

എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങുന്നു

Janayugom Webdesk
ആലപ്പുഴ
December 7, 2021 7:39 pm

ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫിന്റെ 45-ാം സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ പുന്നപ്ര വയലാർ സമരത്തിന്റെ പാരമ്പര്യം പേറുന്ന ആലപ്പുഴ ഒരുങ്ങുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. സമ്മേളനത്തിന്റെ നടത്തിപ്പിനായി ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. യു ജി സിയെ പോലും മാറ്റി നിർത്തി വിദ്യാഭ്യാസ മേഖലയിൽ സംഘ പരിവാർ അജണ്ട നടപ്പാക്കാൻ ആണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശിയ വിദ്യാഭ്യാസ നയം ഒട്ടേറെ ആശങ്കകൾ നിറഞ്ഞതാണ്. ദേശിയ വരുമാനത്തിന്റെ ഒരു ശതമാനം പോലും വിദ്യാഭ്യാസ മേഖലക്കായി കേന്ദ്ര സർക്കാർ മാറ്റി വെക്കുന്നില്ല.

അദാനിയും അംബാനിയും ഉൾപ്പടെയുള്ള കുത്തക മുതലാളിമാർക്ക് കോടികളുടെ നികുതിയിളവ് നൽകുമ്പോഴാണ് വിദ്യാഭ്യാസ മേഖലയോടുള്ള അവഗണിക്കൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയതയും ജനാധിപത്യവൽക്കരണവും ഇല്ലാതാക്കി വരേണ്യവൽക്കരണമാണ് മോഡി സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതെന്നും പി പ്രസാദ് പറഞ്ഞു. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പി വി സത്യനേശൻ, എം കെ ഉത്തമൻ, ദീപ്തി അജയകുമാർ, ജി കൃഷ്ണപ്രസാദ്, ശുഭേഷ് സുധാകരൻ, ഡി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി കെ രാജൻ, പി പ്രസാദ് (മുഖ്യ രക്ഷാധികാരികൾ) ടി ജെ ആഞ്ചലോസ് (പ്രസിഡന്റ്), അസ്ലംഷാ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 501 അംഗ ജനറൽ കമ്മറ്റിക്കും 151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കും യോഗം രൂപം നൽകി.

Eng­lish Sum­ma­ry: Alap­puzha pre­pares to wel­come AISF state convention
You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.