June 29, 2022 Wednesday

ടാപ്പ് തുറന്നപ്പോൾ വെള്ളത്തിന് മദ്യത്തിന്റെ രുചിയും മണവും: കുടിവെള്ളം മുട്ടി തൃശൂർ നിവാസികൾ, സംഭവം ഇങ്ങനെ

By Janayugom Webdesk
February 4, 2020

എക്‌സൈസ് പിടിച്ചെടുത്ത രണ്ടായിരത്തോളം ലിറ്റര്‍ വിദേശമദ്യം കിണറിനടുത്ത് കുഴിയെടുത്ത് ഒഴിച്ചത് 18 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. മദ്യം മണ്ണിലൂടെ അരിച്ചിറങ്ങി കിണറുകളില്‍ എത്തിയതാണ് സമീപത്തെ ഫ്‌ളാറ്റിലെ കുടുംബങ്ങളുടെ കുടിവെള്ളം മുടക്കിയത്. ചാലക്കുടിയിലെ സോളമന്‍സ് എവന്യൂ ഫ്ളാറ്റിലെ നിവാസികളാണ് കുടിവെള്ളത്തിൽ മദ്യംകലർന്നതോടെ ബുദ്ധിമുട്ടിലായത്. സംഭവം എന്താണെന്നറിയാൻ വെള്ളത്തിന്റെ ടാങ്കുകളും തുടർന്ന് കിണറും പരിശോധിച്ചു. അപ്പോൾ വെള്ളത്തിൽ മദ്യം കലർന്നതായി കണ്ടെത്തി.

ആരെങ്കിലും മനപൂർവം ചെയ്തതാകാമെന്നാണ് ആദ്യം കരുതിയത് എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം വ്യക്തമാകുന്നത്. എവന്യൂ ഫ്‌ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും നാലര വര്‍ഷം മുന്‍പ് എക്സൈസുകാര്‍ 2000 ലിറ്റര്‍ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കുവാന്‍ എക്സൈസ് തീരുമാനിച്ചു. തുടര്‍ന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ആ മദ്യമാണ് ഫ്‌ളാറ്റിലെ കിണറിലേക്ക് എത്തിയത്.

കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള ഫ്ലാറ്റിന്റെ കിണറിലേക്കാണെന്ന് ബാർ അധികൃതരും അറിഞ്ഞിരുന്നില്ല. സംഭവത്തിൽ നഗരസഭാ അധികൃതര്‍ ഇടപെടുകയും ഫ്‌ളാറ്റിലേക്ക് അടിയന്തരമായി ടാങ്കറില്‍ വെള്ളം എത്തിക്കുകയും ചെയ്തു. എത്രയും വേഗം കിണര്‍ ശുചീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കിയതായി ഫ്‌ളാറ്റ് ഉടമ പറഞ്ഞു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കണക്ഷനുകളും ഇവര്‍ക്ക് നല്‍കും.

Eng­lish Sum­ma­ry: Alco­hol kept under soil infil­trate into well at Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.