June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഗോവയിൽ പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധക്ക് ; മദ്യവിലയിൽ വർധനവ് ഏർപ്പെടുത്തി സർക്കാർ

By Janayugom Webdesk
February 12, 2020

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖലയാണ് ഗോവ. ഗോവൻ സൗന്ദര്യം ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ജനങ്ങൾ വരുന്നത്. മനോഹരമായ ബീച്ചുകളിൽ മതിവരുവോളം മദ്യപിച്ച് ഉല്ലസിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രിയമാണ്. സഞ്ചാരികളെ സംബന്ധിച്ചടുത്തോളം മദ്യത്തിന്‍റെ വിലക്കുറവും ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. എന്നാല്‍ ആ സന്തോഷത്തിന് ഇനി അധികം ആയുസില്ലെന്നതാണ് ഗോവയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

അമ്പത് ശതമാനത്തിന്‍റെ വര്‍ധനവ് മദ്യവിലയിൽ ഏർപ്പെടുത്താനാണ് ഗോവൻ സർക്കാരിന്റെ തീരുമാനം. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ മദ്യവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വര്‍ധനവ് നടപ്പിലാകും. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനാണ് ഇത്തരമൊരു നീക്കത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്. മദ്യവില വര്‍ധനവിലൂടെ 250 മുതല്‍ 300 കോടിവരെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇക്കാര്യം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മദ്യത്തിന്‍റെ എല്ലാ തരത്തിലുമുള്ള നികുതിയിലും വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ENGLISH SUMMARY: Alco­hol price going to be increase in Goa

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.