Web Desk

തിരുവനന്തപുരം

January 13, 2021, 6:29 pm

സംസ്ഥാനത്ത് മദ്യവില വർധന ഫെബ്രുവരി ഒന്ന് മുതല്‍

Janayugom Online

സംസ്ഥാനത്തെ മദ്യവില വർധനയിൽ തീരുമാനമായി. പോയ വർഷം വിതരണ കരാറുണ്ടായിരുന്നവർക്ക് പരമാവധി 7 ശതമാനം വർധനവായിരിക്കും. ബിയറിനും വെെനിനും വില വർധനവ് ബാധകമായിരിക്കില്ല. ഫെബ്രുവരി 1 ന് പുതുക്കിയ വില പ്രാബല്ല്യത്തില്‍ വരും. മദ്യ വില വർധനവ് സ്ഥിരീകരിച്ച് വിതരണക്കാർക്ക് ബെവ്കോ കത്തയച്ചു.

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്‍കോയ്ക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.

Eng­lish sum­ma­ry: alcohol-price-hike-in-kerala

You may also like this video: