Wednesday
20 Feb 2019

മത്സ്യബന്ധനവുമായി യുവാവ് നടുക്കടലില്‍ തള്ളിനീക്കിയത് 49 ദിവസം; വീഡിയോ കാണാം

By: Web Desk | Tuesday 25 September 2018 12:14 PM IST

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ യുവാവ് നടുക്കടലില്‍ കുടുങ്ങിക്കിടന്നത് 49 ദിവസം.ഹോളിവുഡിലെ ഹിറ്റ് സിനിമയായ ‘ലൈഫ് ഓഫ് പൈ’ സിനിമയുടെ രംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സംഭവം നടന്നത് സുലാവേസി ദ്വീപിന് സമീപമാണ്. തീരത്ത് കെട്ടയിട്ട മീന്‍ വഞ്ചിയായ റോംപോങ് കയറുപൊട്ടി ഒഴുകിയതിനെത്തുടര്‍ന്നാണ് 19 കാരന്‍ അല്‍ദി നോവലിന്റെ വഞ്ചി നടുക്കടലില്‍ പെട്ടുപോയത്.

Aldi rescued

ശാന്ത സമുദ്രത്തിലെ ഗുവാം ദ്വീപിനടുത്ത് നിന്ന ഏഴാഴ്ചയ്ക്ക് ശേഷമാണ് അല്‍ദിയെ കണ്ടെത്തിയത്. പത്ത് കപ്പലുകള്‍ സമീപത്ത് കൂടെ പോയെങ്കിലും ആരും രക്ഷിച്ചില്ലെന്ന് അല്‍ദി പറഞ്ഞു. ഒടുവില്‍ ഒരു പനാമ കപ്പലാണ് അല്‍ദിയുടെ ജീവന്‍ രക്ഷിച്ചത്. ഓഗസ്റ്റ് 31 ന് ജപ്പാനിലെത്തിയ അല്‍ദിയെ ഇന്തോനേഷ്യയ്ക്ക് കൈമാറുകയായിരുന്നു.

കടലില്‍ നിന്ന് മീന്‍ പിടിച്ച് വഞ്ചിയിലുണ്ടായിരുന്ന പാചകവാതകം ഉപയോഗിച്ച് മീന്‍ പാകം ചെയ്ത് അല്‍ദി ദിവസങ്ങള്‍ തള്ളിനീക്കി. കുറച്ചുദിവസങ്ങള്‍ക്കുശേഷം പാചകവാതകം തീരുകയും ചെയ്തു. പിന്നീട് പാചകം ചെയ്യുന്നതിന് റോംപോങ്ങിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച് വിറകാക്കിയെന്നും അല്‍ദി പറഞ്ഞു. റോംപോങ്ങിലെ മത്സ്യബന്ധന തൊഴിലാളിയുടെ സഹായിയാണ് അല്‍ദി. ജൂലൈയിലാണ് അല്‍ദി ഒഴുക്കില്‍പ്പെട്ടത്.

Aldi with reports

Related News