ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച്‌ അലന്‍സിയര്‍

Web Desk
Posted on February 20, 2019, 10:58 am

തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച്‌ നടന്‍ അലന്‍സിയര്‍. . പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്യമായി അലന്സിയര്‍ മാപ്പു പറയണമെന്ന് ‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അലന്‍സിയര്‍ മാപ്പു പറഞ്ഞത്.

ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ‘ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്‌തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക’. അലന്‍സിയര്‍ പറ‍ഞ്ഞു.

ആത്മാര്‍ത്ഥതയോടെയാണ്‌ ക്ഷമ ചോദിക്കുന്നതെങ്കില്‍ അംഗീകരിക്കുന്നതായി ദിവ്യ ഗോപിനാഥ്‌ പ്രതികരിച്ചു. തെറ്റ്‌ തിരുത്തി മുന്നോട്ട്‌ പോകുന്നത് വലിയ കാര്യമാണ്‌— ദിവ്യ പറഞ്ഞു.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരുതര ലൈംഗിക ആരോപണം നടത്തിയത്.