കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ കോടതിനടപടികളിലും നിയന്ത്രണം ഏർപ്പെടുത്തി.കോടതികളിൽ അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് ജില്ലാ ജഡ്ജി നിർദേശം നൽകി. പ്രതികളെ കൊണ്ട് വരേണ്ടെന്നും ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ നടപടികൾ വീഡിയോ കോൺഫറൻസ് വഴി നടത്താനാണ് തീരുമാനം. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകൾ മാറ്റിവെക്കാനാണ് നിർദേശം.
സെക്രട്ടറിയേറ്റ് ഉൾപ്പടെ സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31 വരെ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒഴിവാക്കാൻ സർക്കാർ സർക്കുലറിറക്കി. കോവിഡ് 19 പശ്ചാത്തലത്തിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ നിയമസഭാ സമുച്ചയത്തിൽ സന്ദശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
ENGLISH SUMMARY: Alert in trivandrum courts due to covid 19
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.