തലസ്ഥാനത്ത് സ്ഥിതി അപകടകരം; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

Web Desk

തിരുവനന്തപുരം

Posted on July 02, 2020, 8:08 pm

തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി അപകടകരമെന്ന് മേയര്‍.നഗരത്തില്‍ കര്‍ശന നിയന്ത്രണമെന്നും മേയര്‍ അറിയിച്ചു. തിരുവനന്തപുരം നഗരമാകെ അടച്ചിടില്ലെന്നും മേയര്‍ പറഞ്ഞു.നഗരത്തിലെ സാഫല്യം കോംപ്ലക്സ് അടച്ചു. അവിടെ ജോലി ചെയ്ത അസാം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോംപ്ലക്സ് അടച്ചിടുന്നത്.ഒരാഴ്ചത്തേക്കാണ് കോംപ്ലക്സ് അടച്ചിടുന്നത്.പാളയം മാര്‍ക്കറ്റിലെ മുൻവശത്തെ ഗേറ്റ് മാത്രം തുറക്കും. പാളയം മാര്‍ക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും.നഗരത്തിലെ ഓഫീസുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ബസ് സ്റ്റോപുകളില്‍ തിരക്ക് നിയന്ത്രിക്കുമെന്നും മേയര്‍ അറിയിച്ചു.

ENGLISH SUMMARY: ALERT IN TRIVANDRUM

YOU MAY ALSO LIKE THIS VIDEO