November 29, 2022 Tuesday

Related news

November 24, 2022
November 14, 2022
November 3, 2022
November 2, 2022
October 26, 2022
October 15, 2022
September 25, 2022
September 17, 2022
September 5, 2022
August 24, 2022

സൂക്ഷിക്കുക; ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പൊലീസ് പുറത്തുവിട്ടിട്ടില്ല, രക്ഷിതാക്കളോട് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
August 24, 2022 9:50 pm

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരള പൊലീസ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും കേരള പൊലീസ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. കേരളാ പൊലീസിന്റേതല്ലാത്ത സന്ദേശങ്ങളില്‍ ഇത്തരത്തില്‍ കേരളാ പൊലീസിന്റേതെന്ന തരത്തില്‍ വ്യാപിക്കുന്നുണ്ട്.
അതേസമയം കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതായും പൊലീസ് പറഞ്ഞു.
 കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്.
 കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുന്നുവെന്നും സ്‌കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുവെന്നും ഉറപ്പുവരുത്തുക.
 അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകണമെന്നും കേരളാ പൊലീസ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.
 കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ ‘ചിരി’ കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.
 കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Alert; Ker­ala police has not issued such a warn­ing, the police told the parents

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.