ചൈനയുടെ വ്യോമനീക്കങ്ങളിൽ ജാഗരൂകരായി ഇന്ത്യൻ വ്യോമസേന

Web Desk

ന്യൂഡൽഹി

Posted on June 20, 2020, 7:48 pm

ചൈനയുടെ വ്യോമനീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം വ്യോമസേന പട്രോളിങും തുടങ്ങിക്കഴിഞ്ഞു.

എല്ലാ സാഹചര്യങ്ങളും നേരിടാൻ തങ്ങൾ തയാറായിക്കഴിഞ്ഞതായി വ്യോമസേനാ മേധാവി മാർഷൽ ആർ കെ എസ് ഭണ്ഡൗര പറഞ്ഞു.

ആക്രമണമുണ്ടായാൽ പ്രത്യാക്രമണത്തിന് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈൻ ഓഫ് ആക്ചൽ കൺട്രോളിന് സമീപം ചൈന ടാങ്കുകൾ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അപ്പാഷെ, മിഗ് അടക്കമുള്ള യുദ്ധവിമാനങ്ങൾ ലെയുടെ ആകാശത്ത് നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

മേഖലയിൽ ചൈനയും വ്യോമസന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

eng­lish summary:Alert To Enhanced Chi­nese Air Activ­i­ty, IAF Has Flown Com­bat Air Patrols
you may also like this video: