അലക്‌സാണ്ട്രിയ ഒക്കേഷ്യ കോര്‍ട്‌സിനു പ്രൈമറിയില്‍ തകര്‍പ്പന്‍ വിജയം

പി.പി. ചെറിയാന്‍

ന്യൂയോർക്ക്

Posted on June 27, 2020, 1:47 pm

പി പി ചെറിയാന്‍

ന്യൂയോർക്ക് 14th കൺഗ്രഷന്നൻ ഡിസ്ട്രിക്ടിടിൽ ജൂൺ 23 ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക്ക് പ്രൈമറിയിൽ ശക്തയായ എതിരാളി മിഷേലി കൂസൊ കേബ്രിറായെ വൻ മാർജിനിൽ പരാജയപ്പെടുത്തി അലക്സാൻഡിയ ഒക്കേഷ്യ യു.എസ് പ്രതിനിധി സഭയിലേക്ക് വീണ്ടും മൽസരിക്കുന്നതിനുള്ള അർഹത നേടി.

മുപ്പത് വയസുള്ള എ.ഒ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവർ നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ജോൺ കുമ്മിൽസിനെയാണ് നേരിടുക. ഡമോക്രാറ്റിക്ക് പ്രൈമറിയിൽ പോൾ ചെയ്ത വോട്ടുകളിൽ 72.6 ശതമാനം (27460) അലക്സാൻഡിയയ്ക്ക് ലഭിച്ചപ്പോൾ എതിരാളി കേബ്രിറയ്ക്ക് ലഭിച്ചത് 19.5 ശതമാനം (7393) വോട്ടുകളാണ്.

റിപ്പബ്ളിക്കൻ പ്രൈമറിയിൽ എതിരില്ലാതെയാണ് ജോൺ കുമ്മിംഗ്സ് തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു വർഷം മുമ്പ് യു.എസ്. കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായിരുന്നു അലക്സാൻഡ്രിയ 2008‑ൽ നടന്ന ഡമോക്രറ്റിക്ക് പാർട്ടി പ്രൈമറിയിൽ ഡമോക്രാറ്റിക്ക് കോക്കസ്സ് അധ്യക്ഷൻ ജൊ ക്രോലിയെ പരാജയപ്പെടുത്തിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ആൻറണി പപ്പാസിനെതിരെ അട്ടിമറി വിജയം നേടുകയായിരുന്നു. ന്യൂയോർക്കിൽ ജനിച്ച ഇവർ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. അമേരിക്കൻ രാഷ്ട്രീയത്തിൽ എല്ലാവർക്കും മെഡികെയർ എന്ന മുദ്രാവാക്യം ഉയർത്തി വലിയ പോരാട്ടം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Eng­lish sum­ma­ry: Alexan­driya okeshiya cor­tis qual­i­fied.