Tuesday
17 Sep 2019

കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും; പറഞ്ഞ വാക്ക് പാലിച്ച് സംവിധായകന്‍

By: Web Desk | Friday 24 May 2019 10:37 AM IST


വാക്കു പറഞ്ഞാല്‍ അത് പാലിച്ചിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം വെല്ലുവിളിച്ചത്. അലി അക്ബറിന്‍റെ പ്രതീക്ഷകളെല്ലാം ഒന്നടങ്കം കാറ്റില്‍പറത്തി തിരുവനന്തപുരത്ത് തോല്‍വിയായിരുന്നു കുമ്മനം സമ്മാനിച്ചത്. മാത്രമല്ല, ഇതോടെ പഴയ വാക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒട്ടേറെ പേര്‍ രംഗത്തെത്തി. പറഞ്ഞപോലെ വാക്ക് പാലിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. “സംഘി ഡാ” എന്നു ക്യാപ്ഷനോടൊപ്പം തലമൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..’ അദ്ദേഹം കുറിച്ചു.

Related News