Web Desk

കൊച്ചി

July 21, 2021, 3:29 pm

സൂപ്പര്‍ താരം ആലിയ ഭട്ട് ഡ്യൂറോ ഫ്‌ളെക്‌സ് ബ്രാന്‍ഡ് അംബാസിഡര്‍

Janayugom Online

ഡ്യൂറോഫ്‌ളെക്‌സ് ആലിയ ഭട്ടിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.ഇന്ത്യയ്ക്ക് നല്ല ഉറക്കം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പി സി മാത്യുവിന്റെ നേതൃത്വത്തിലാണ് ആലപ്പുഴയില്‍ ഡ്യൂറോഫ്‌ളെക്‌സ് എന്ന കിടക്ക നിര്‍മ്മാണ സംരംഭം പ്രവര്‍ത്തനമാരംഭിച്ചത്.

കേരളത്തിന്റെ അഭിമാനവും കേരളത്തിന്റെ തനത് ഉത്പന്നത്തിലൂടെ രാജ്യം മുഴുവന്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഡ്യൂറോ ഫ്‌ളെക്‌സ് ഡയറക്ടര്‍ ജേക്കബ് ജോര്‍ജ്ജ് പറഞ്ഞു.കേരളത്തില്‍ വലിയ പ്രചാരമുള്ള ഡ്യൂറോഫ്‌ളെക്‌സിന്റെ ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ കൊച്ചി,കോഴിക്കോട്,തിരുവനന്തപുരം,തൃശൂര്‍ എന്നിവടങ്ങളില്‍ ആരംഭിച്ചുകൊണ്ട് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും.ഓണത്തിനായി മള്‍ട്ടി-ചാനല്‍ ക്യാംപെയിനും ബ്രാന്‍ഡ് തയ്യാറാക്കി വരികയാണ്.

പ്രീമിയം മാട്രസ്,സ്ലീപ്പിങ് ആക്‌സസറീസ്,എന്നീ മേഖലയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ഇന്ത്യയിലെ മുന്‍ നിര സ്ലീപ് സൊലൂഷന്‍സ് ബ്രാന്‍ഡുകളിലൊന്നാണ് ഡ്യൂറോഫ്‌ളെക്‌സ്.

Eng­lish Sum­ma­ry : alia bhatt appoint­ed as duroflex brand ambasador

You may also like this video :