Web Desk

June 28, 2020, 11:14 am

രാജമൗലിയുടെ ആർ ആർ ആറിൽ നിന്ന് ആലിയ ഭട്ട് പുറത്തോ?

Janayugom Online

ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആര്‍ ആര്‍ ആര്‍. ജൂനിയര്‍ എന്‍ടി ആര്‍, രാം ചരണ്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ആലിയഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ആലിയഭട്ടിനെ ഒഴിവാക്കി എന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.

തീയതികളിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ട് താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. കോവിഡ് വ്യാപനം മൂലം സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.ആലിയയുടെ നിരവധി ചിത്രങ്ങള്‍ മുടങ്ങി കിടക്കുകയാണ്. കൂടാതെ നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടിയക്കെതിരെ രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. താരത്തെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നിരവധി പേര്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തു.ഇത് ചിത്രത്തെ ബാധിക്കുമോ എന്ന സംശയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലിയയുടെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നതെന്ന് സംവിധായകന്‍ രാജമൗലി നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ആലിയയും രാം ചരണും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ ത്രികോണ പ്രണയമല്ല ചിത്രത്തിന്റെ പ്രമേയമെന്നും രാജമൗലി പറഞ്ഞു.

ആലിയ ഭട്ടിനെ കൂടാതെ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാഹുബലി ആഗോളതലത്തില്‍ വന്‍ തരംഗം ആണ് സൃഷ്ടിച്ചത്. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്. ചിത്രത്തില്‍ അധികം വിഎഫ്എക്‌സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ഇതെന്ന് രാജമൗലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആര്‍ആര്‍ആറിന് തിരക്കഥ എഴുതുന്നത്.

Eng­lish sum­ma­ry; ali­ab­hatt replaced in rajamouli movie

You may also like this video;