Web Desk

ലക്‌നൗ

May 12, 2021, 6:31 pm

അലിഗഡ്​ സര്‍വ്വകലാശാലയിലെ കോവിഡ്​ മരണം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ വൈസ് ​ചാന്‍സിലര്‍

Janayugom Online

അലിഗഡ്​ മുസ്​ലിം സര്‍വ്വകലാശാലയില്‍ കോവിഡ് ബാധിച്ച്‌ 44 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ വൈസ്​ചാന്‍സിലര്‍. സംഭവത്തില്‍ ജനിതക വ്യതിയാനം സംബന്ധിച്ച പഠനം നടത്തണമെന്ന്​ സര്‍വ്വകലാശാല വൈസ്​ചാന്‍സിലര്‍ താരിഖ് മന്‍സൂര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനോട് (ഐസിഎംആര്‍)​ ആവശ്യപ്പെട്ടു.

‘സര്‍വകലാശാലയുടെ സെമിത്തേരി ഇപ്പോള്‍ നിറഞ്ഞിരിക്കുന്നു. ഇതൊരു വലിയ ദുരന്തമാണ്. ഡീന്‍, ചെയര്‍മാന്‍ എന്നിവരുള്‍പ്പെടെ നിരവധി വലിയ ഡോക്​ടര്‍മാരും മുതിര്‍ന്ന പ്രൊഫസര്‍മാരും മരിച്ചു. ആരോഗ്യമുള്ള ചെറുപ്പക്കാരും മരിച്ചു’-പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. അര്‍ഷി ഖാന്‍ പറഞ്ഞു.

Eng­lish Sum­ma­ry : Ali­gad VC orders probe into covid deaths

You may also like this video :