November 28, 2023 Tuesday

Related news

November 24, 2023
October 27, 2023
October 24, 2023
October 12, 2023
September 22, 2023
September 16, 2023
August 20, 2023
August 1, 2023
July 17, 2023
July 9, 2023

മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നുവിട്ടു: തമിഴ്‍നാട് നടപടിക്കെതിരെ വന്‍ പ്രതിഷേധം

Janayugom Webdesk
പാലക്കാട്
November 18, 2021 10:52 pm

മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്‍നാട് വീണ്ടും തുറന്നുവിട്ടതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പുഴകളില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നു. പുഴകളിലുണ്ടായ കുത്തൊഴുക്കില്‍ തീരവാസികള്‍ ഭയാശങ്കയിലാണ്. ചിറ്റൂര്‍പുഴ നിറഞ്ഞൊഴുകുകയാണ്. ഇത് ആറാം തവണയും ഈ വര്‍ഷം മൂന്നാം തവണയുമാണ് തമിഴ്‍നാട് ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറക്കുന്നത്.
ആളിയാർ ഡാം നവംബർ 17ന് രാത്രി 10.30ന് തുറന്നതിനു ശേഷം ജെഡബ്ല്യുആർ (ജോയിന്റ് വാട്ടർ റെഗുലേറ്ററി) വിഭാഗം ചിറ്റൂർ ഇറിഗേഷൻ എൻജിനീയർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ 10.30ന് മുന്നറിയിപ്പില്ലാതെയാണ് 2550 ക്യുസെക്സ് വെള്ളം ആളിയാറില്‍ നിന്നും ഒഴുക്കി വിട്ടത്.ആളിയാര്‍ വെള്ളം അപ്രതീക്ഷിതമായി എത്തിയതോടെ മൂലത്തറ ചെക്ക്ഡാം ഡ്യൂട്ടിയിലുള്ളവര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം നിയന്ത്രിച്ച ശേഷം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ചിറ്റൂര്‍ നിലംപതി — തിരുനെല്ലായി — യാക്കരപുഴ പാലം എന്നീ പ്രദേശങ്ങളുടെ സമീപത്തുള്ളവര്‍ക്കും താഴ്ന്ന പ്രദേശങ്ങളിലും നിരീക്ഷണം ജില്ലാ ഭരണകൂടം ശക്തമാക്കി. നിലവില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും പുഴകളിലെ ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2013ല്‍ ആളിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടപ്പോള്‍ തകര്‍ന്ന മൂലത്തറ ഡാം പിന്നീട് ഏറെ തവണ പുതുക്കിപ്പണിയാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെയുള്ള വെള്ളപ്പാച്ചില്‍ മൂലം 2018ലാണ് പൂര്‍ത്തീകരിച്ചത്. ഡാം ശക്തിപ്പെടുത്തുകയും മൂലത്തറയില്‍ ഹൈഡ്രോളിക് കര്‍വ്ഡ് ഷട്ടറുകള്‍ സ്ഥാപിച്ച് ബലപ്പെടുത്തിയതും ജീവനക്കാരുടെ കരുതലും മഴ ശമിച്ചതോടെ പുഴകളില്‍ ജലനിരപ്പ് വളരെ കുറഞ്ഞിരുന്നതുമാണ് ഇത്തവണ വലിയ ദുരന്തത്തില്‍ നിന്നും പാലക്കാട് ജില്ലയെ രക്ഷിച്ചത്.
eng­lish summary;Aliyar Dam opened with­out warn­ing: Mas­sive protest against Tamil Nadu action
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.