Web Desk

മൂന്നാർ

August 09, 2020, 3:34 pm

ദുരിത ബാധിതർക്ക് എല്ലാ സഹായങ്ങളും ഏർപ്പെടുത്തും: കെ രാജു

Janayugom Online

മൂന്നാർ രാജമല പെട്ടിമുടി അപകടത്തിൽ ഒരു വനിത ഉൾപ്പെടെ വനം വകുപ്പിലെ 6 താല്ക്കാലിക ജീവനക്കാരും ഉൾപ്പെട്ടതായി വനം വകുപ്പ് മന്ത്രി കെ. രാജു. ഇവരുടെ കുടുംബങ്ങൾക്ക് വകുപ്പിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എത്ര പേർ രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്ത ബാധിതർക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ മന്ത്രിസഭ കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. മൂന്നാർ ഐ ബി യിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രി മൂന്നാറിൽ നിന്ന് ദുരന്ത മേഖലയായ പെട്ടി മുടിയിലേക്ക് തിരിച്ചു.

Eng­lish sum­ma­ry; all assis­tance will be pro­vid­ed to the dis­tressed; k raju

you may also like this video;