സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജി ലോക്കറില്‍; എന്താണ് ഡിജി ലോക്കര്‍?

Web Desk
Posted on May 17, 2019, 3:15 pm

ര്‍ട്ടിഫിക്കറ്റുകള്‍ ചിതലരിച്ചു പോകുമെന്ന പേടി ഇനി വേണ്ട. ഏത് സര്‍ട്ടിഫിക്കറ്റും ഡിജിറ്റലായി സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ ലോക്കര്‍ നിലവില്‍ വന്നു. ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ തന്നെ ഇത് ഉപയോഗിക്കാനും സാധിക്കും. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗമാണ് ഡിജിറ്റല്‍ ലോക്കറിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയത്.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും ഇനി ഡിജിലോക്കറില്‍ ലഭ്യമാക്കുന്ന സംരഭത്തിന് തുടക്കമായി. 2018ലെ സര്‍ട്ടിഫിക്കറ്റുകളാണ് നിലവില്‍ ലഭിക്കുക.

പണവും സ്വര്‍ണവും മുദ്രക്കടലാസിലെ ആധാരവുമൊക്കെ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നതുപോലെ ഇ‑രേഖകള്‍ സൂക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കര്‍.

ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനമായ ഇ‑ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ രേഖകളും സേവനങ്ങളുമെല്ലാം ഓണ്‍ലൈന്‍ വഴിയായതിനു പിന്നാലെയാണു കേന്ദ്രസര്‍ക്കാര്‍ ഈ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ജനങ്ങള്‍ക്കായി ആവിഷ്‌കരിക്കുന്നത്.

2019 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഈ സംവിധാനം വഴി ലഭ്യമാക്കും. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.

https://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ ഈ വെബ്‌സൈറ്റില്‍ കയറി ശെഴി ൗു എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ കൊടുക്കണം. ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്‌വേര്‍ഡ്(OTP) കൊടുത്തശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കണം. അതിനുശേഷം ആധാര്‍ നമ്പര്‍ ഇതിലേക്ക് ലിങ്ക് ചെയ്യണം.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘Get more now’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Edu­ca­tion എന്ന സെക്ഷനില്‍ നിന്ന് ‘Board of Pub­lic Exam­i­na­tion Ker­ala’ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Class X School Leav­ing Cer­tifi­cate’ സെലക്ട് ചെയ്യുകയും തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഡിജിലോക്കര്‍ സംബന്ധമായ പ്രശനങ്ങള്‍ക്ക് പരിഹാരത്തിനായി സംസ്ഥാന ഐ.ടി മിഷന്റെ കാള്‍ സെന്ററിലെ 180042511800 (ടോള്‍ ഫ്രീ), 155300 (ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന്), 04712115054, 04712115098, 04712335523 (ബാക്കി നെറ്റ് വര്‍ക്കില്‍ നിന്നും) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം.