24 April 2024, Wednesday

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2022 10:45 am

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രഫൂല്‍ പട്ടേല്‍ നേതൃത്വം നല്‍കിയ എഐഎഫ്എഫ് ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചുവിട്ടത് ബാഹ്യ ഇടപെടലെന്ന് ചൂണ്ടിക്കാട്ടി ഫിഫ ഓഗസ്റ്റ് 12‑ന് ഇന്ത്യക്ക് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (സിഒഎ) പിരിച്ചുവിട്ടതോടെ ഓഗസ്റ്റ് 26‑ന് ഫിഫ വിലക്ക് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയയും ബംഗാള്‍ ബിജെപി നേതാവായ കല്യാണ്‍ ചൗബേയുമാണ് മത്സരിക്കുന്നത്.

കര്‍ണാടക എഫ്എ പ്രതിനിധിയായി എന്‍ അഹ്‌മദ് ഹാരിസ് എംഎല്‍എയും രാജസ്ഥാന്റെ പ്രതിനിധിയായി മുന്‍ എംപി മാനവേന്ദ്ര സിംഗും വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഇരുവരും കോണ്‍ഗ്രസ് നേതാക്കളാണ്. കിപ അജയ്യും ജി കോസരാജുവും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്കുള്ള മത്സരം. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ മറ്റ് മൂന്ന് സ്ഥാനങ്ങളിലേക്ക് ഒരു വ്യക്തി വീതം മാത്രം പത്രിക സമര്‍പ്പിച്ചതിനാല്‍ മത്സരമില്ല. എഐഎഫ്എഫ് അംഗങ്ങളായ സംസ്ഥാന പ്രതിനിധികള്‍ക്കാണ് വോട്ടിംഗിന് അവസരം. വോട്ടെണ്ണല്‍ വൈകുന്നേരം മൂന്നിന് നടക്കും.

Eng­lish sum­ma­ry; All India Foot­ball Fed­er­a­tion orga­ni­za­tion­al elec­tion today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.