May 31, 2023 Wednesday

Related news

May 31, 2023
May 31, 2023
May 31, 2023
May 31, 2023
May 31, 2023
May 31, 2023
May 29, 2023
May 28, 2023
May 28, 2023
May 28, 2023

കര്‍ഷകര്‍ക്ക് അഭിവാദ്യം അറിയിച്ച് അഖിലേന്ത്യാ കിസാന്‍ സഭ

Janayugom Webdesk
തിരുവനന്തപുരം
November 19, 2021 3:30 pm

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഐതിഹാസികമായ കര്‍ഷക സമരത്തിനു മുമ്പില്‍ പ്രധാനമന്ത്രി മുട്ടുമടക്കിയിരിക്കുകയാണ്. മറ്റു മാര്‍ഗങ്ങള്‍ എല്ലാം ഇല്ലാതായപ്പോഴാണ് ജനങ്ങളോട് ക്ഷമചോദിച്ച് പ്രധാനമന്ത്രി ഇന്ന് രംഗത്തു വന്നത്. കര്‍ഷകരുടെ ഐക്യം ഇല്ലാതാക്കി കോര്‍പറേറ്റ് അജണ്ട നടപ്പാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുകയായിരുന്നുവെന്നും സംയുക്ത കര്‍ഷക സമിതി ചെയര്‍മാനും അഖിലേന്ത്യ കിസാൻസഭ നേതാവുമായ സത്യൻമൊകേരി പറഞ്ഞു.

കര്‍ഷകരുടെ ഐക്യം ഉയര്‍ത്തിപ്പിടിച്ച്  ഇന്ത്യന്‍ കര്‍ഷകര്‍ ഇതിനു മറുപടി നല്‍കി. നാമമാത്ര- ദരിദ്രകര്‍ഷകരും, ഇടത്തരം ധനിക‑അതിധനിക കര്‍ഷകരും തങ്ങളുടെ നിലനില്‍പ്പിനായി ഒരുമിച്ചു നിന്നു പോരാടി. അവരെ ഭിന്നിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ക്ഷമചോദിച്ച് നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കര്‍ഷക സമരത്തിന്റെ വിജയമാണിത്. ഈ വിജയം സാധ്യമാക്കിയത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഐക്യത്തിലൂടെയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണിത്. കര്‍ഷകദ്രോഹ ബില്ല് പാര്‍ലമെന്റ് പാസ്സാക്കി പ്രസിഡന്റ്  ഒപ്പിട്ടതോടെ നിയമമായതാണ്. അടുത്ത പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍  ഇക്കാര്യത്തെക്കുറിച്ചുള്ള നിയമനിര്‍മ്മാണം നടത്തുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് . കൃഷിക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് കാര്യങ്ങളെ നോക്കികാണുന്നത്. മിനിമം സപ്പോര്‍ട്ട് പ്രൈസിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഈ കാര്യങ്ങളില്‍ ഇനിയും വ്യക്തത ആവശ്യമാണ്. സംയുക്ത കര്‍ഷക മോര്‍ച്ച നേതൃത്വം ഇതെല്ലാം പരിശോധിച്ചു വരികയാണ്. ഈ വിജയത്തിനു പിന്നില്‍ അണിനിരന്ന കര്‍ഷകരെയും ഇതര വിഭാഗങ്ങളെയും  അഖിലേന്ത്യാ കിസാന്‍ സഭ അഭിവാദ്യം ചെയ്യുന്നു.

eng­lish sum­ma­ry: All India Kisan Sab­ha greets farmers

you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.