March 28, 2023 Tuesday

Related news

December 28, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 25, 2022
September 21, 2022
September 20, 2022
September 14, 2022
September 10, 2022

അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനം കർഷക മഹാസംഗമത്തോടെ നാളെ മുതൽ അടൂരിൽ

Janayugom Webdesk
പത്തനംതിട്ട
February 22, 2020 9:47 am

കിസാൻസഭ സംസ്ഥാന സമ്മേളന സമ്മേളനം കർഷക മഹാസംഗമത്തോടെ നാളെ അടൂരിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ബാനർ ഇടുക്കിയിലെ അമരാവതിയിൽ നിന്നും കൊടിമരങ്ങൾ എം എന്റെ ജന്മഗൃഹമായ പന്തളം മുളമ്പുഴ, പന്തളം പി ആറിന്റെ സ്മൃതികുടീരമുള്ള പന്തളം തെക്കേക്കര എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരും. ദീപശിഖ ഇ കെ പിള്ളയുടെ സ്മൃതിമണ്ഡപമായ കടമ്പനാട്ടുനിന്നും എത്തിക്കും. എല്ലാ ജാഥകളും ഞായറാഴ്ച വൈകിട്ട് നാലിന് അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ സംഗമിച്ച് അവിടെ നിന്നും പന്തളം പി ആർ നഗറിൽ (പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റ്) എത്തിച്ചേരും. തുടർന്ന് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വൈ തോമസ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

കർഷക മഹാസംഗമം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി, മന്ത്രിമാരായ അഡ്വ. വി എസ് സുനിൽകുമാർ, അഡ്വ. കെ രാജു, സിപിഐ സംസ്ഥാന എക്സി അംഗം സി ദിവാകരൻ എംഎൽഎ, ചിറ്റയം ഗോപകുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. ചടങ്ങിൽവച്ച് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകും. 24ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം നടക്കുന്ന ഇ കെ പിള്ള നഗറിൽ (അടൂർ മർത്തോമ്മ യൂത്ത് സെന്റർ) സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം എഐകെഎസ് ദേശീയ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമൻ, ബികെഎംയു സംസ്ഥാന സെക്രട്ടറി പി കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

കിസാൻ സഭ സംസ്ഥാന സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് ഭാവി പരിപാടിയും അവതരിപ്പിക്കും. വൈകിട്ട് 4: 30 ന് ഭൂപരിഷ്കരണ നിയമവും കേരള വികസനവും സെമിനാർ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സത്യൻ മൊകേരി മോഡറേറ്ററാകും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു വിഷയം അവതരിപ്പിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. കെ എൻ ഹരിലാൽ, ശ്രീലാൽ കൽപ്പകവാടി തുടങ്ങിയവർ പങ്കെടുക്കും. 25ന് സമ്മേളനം സമാപിക്കും. സമ്മേളനം പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടായിരിക്കുമെന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വേണുഗോപാലൻ നായർ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ പി ജയന്‍, ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജിജി ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Eng­lish Sum­ma­ry: All India Kisan Sab­ha State Con­fer­ence from tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.