കുടിശ്ശികയായ എല്ലാ വായ്പകൾക്കും പലിശരഹിതമൊറോട്ടോറിയം പ്രഖ്യാപിക്കണം: അഖിലേന്ത്യാ കിസാൻസഭ
Janayugom Webdesk
മാനന്തവാടി
March 19, 2020 3:12 pm
കർഷകരുടെ ഉൾപ്പെടെ കുടിശ്ശികയായിട്ടുള്ള എല്ലാ ബാങ്ക് വായ്പകൾക്കും പലിശരഹിതമൊറോട്ടോറിയം പ്രഖ്യാപിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.തുടർച്ചയായി രണ്ടു വർഷത്തെ പ്രളയക്കെടുതിയും കോവിഡ് 19ന്റെ വ്യാപനവും സമ്പദ്ഘടനയെപാടെ തകർത്തിരിക്കയാണ്.ജില്ലയിലെ കർഷകകരുടെ സ്ഥിതി അതീവഗുരുതരമാണ്.
വലയി സാമുഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ജില്ലയിലെ കർഷകർക്ക് പ്രത്യേക പരിഗണന നൽകണം. കടബാദ്ധ്യതകൾ കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയത്ത സാഹചര്യത്തിൽ ജനുവരി 31 വരെ കുടിശ്ശികയാകാത്ത ബാങ്ക് കടങ്ങൾക്ക് മാത്രമേ അടുത്ത ഒരു വർഷത്തേയ്ക്ക് മൊറോട്ടേറിയം ബാധകമാക്കു എന്ന നിലപാട് മാറ്റിക്കൊണ്ട് കുടിശ്ശികയായിട്ടുള്ള എല്ലാ കടങ്ങൾക്കും ഉൾപ്പെടെ പലിശരഹിതമൊറോട്ടോറിയം ബാധകമാക്കണം. കർഷകർ പലവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുളള വിവിധ വായ്പകൾ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ വീടുകളിൽ കയറി ഭീഷണപ്പെടുത്ത സാഹചര്യം സർക്കാർ ഇടപ്പെട്ട് അടിയന്തരമായി നിയന്ത്രിക്കണം.
2018, 19 വർഷങ്ങളിൽ കാലവർഷ കെടുതിയിൽ കൃഷി നശിച്ച കർകർക്ക് വിതരണം ചെയ്യുന്നുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തുക വിതരണം ചെയ്ത് കർഷകരരെ രക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപ്പെടുവാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അഡ്വ.ഗീർവർഗീസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോണി മറ്റത്തിലാനി, ഡോ.അമ്പി ചിറയിൽ എന്നിവർ പ്രസംഗിച്ചു.
English Summary:All-India Kisan Sabha to declare interest-free moratorium on all outstanding loans
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.