Saturday
23 Feb 2019

ഓൾ കേരള ഇന്‍റര്‍ ക്ലബ്ബ് ജൂഡോ ചാമ്പ്യൻഷിപ്പ്: തൃശ്ശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനത്ത്

By: Web Desk | Monday 16 July 2018 8:05 PM IST


കൊച്ചി:

എടവനക്കാട് വാച്ചാക്കൽ എസ്പി സഭ സ്കൂളിൽ വെച്ച് നടന്ന ഓൾ കേരള ഇന്‍റര്‍ ക്ലബ്ബ് ജൂഡോ ചാമ്പ്യൻഷിപ്പിൽ 40 പോയിന്‍റ് നേടി തൃശ്ശൂർ ജില്ലയിലെ ജൂഡോ സ്പോർട്സ് ക്ലബ്ബ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും 22 പോയിന്റോടെ യൂത്ത് ജൂഡോ ട്രെയിനിംഗ് സെൻറർ എടവനക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മികച്ച ജൂഡോ പ്ലെയറായി ആലപ്പുഴ ജില്ലയിലെ കാനോ ജൂഡോ ക്ലബ്ബിലെ കിരണിനെ തെരഞ്ഞെടുത്തു.

സമ്മാനദാനം കേരള ജൂഡോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ജോയി വർഗീസ്, എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സി ജോസഫ് എന്നിവരും സംയുക്തമായി നിർവഹിച്ചു. ഇന്ത്യന്‍ ജൂഡോ ടീം കോച്ച് ശിവാനന്ദ്, ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മെഡലിസ്റ്റുകളായ റണ്‍ ടി ആര്‍, ശരത് ചന്ദ്രന്‍, ദേശീയ ജൂഡോ മെഡലിസ്റ്റായ ജോജോ കെ ജെ, ദേശീയ താരങ്ങളായ അംബ്രോസ്, ഡാനി, സിന്ധു മണിക്കുട്ടന്‍, മുരളി, കേരളാ പൊലീസ് ജൂഡോ ടീം അംഗങ്ങള്‍ എന്നിവര്‍ സമ്മാനാര്‍ഹര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകനായ ആന്റി ടി ജെ, കേരള പൊലീസിന്റെ അഭിമാന ജൂഡോ പ്ലെയര്‍ നസീര്‍ എ എം എന്നിവരുടെ സംഘാടന മികവില്‍ ചാമ്പ്യന്‍ഷിപ് വന്‍ വിജയമായിരുന്നു.

Related News