Web Desk

ന്യൂഡല്‍ഹി

June 05, 2020, 3:14 pm

ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും ഇല്ല; ചെലവുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം

Janayugom Online

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികളെല്ലാം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. വികസന പദ്ധതികള്‍ക്ക് നല്‍കാന്‍ പോലും പണമില്ല.ഇതേ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 വരെ പുപതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കി.എല്ലാ മന്ത്രാലയങ്ങള്‍ക്കും പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കരുതെന്ന് അറിയിച്ച് നിര്‍ദേശം ധനമന്ത്രാലയം കൈമാറി.

കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, പൊതു സാമ്പത്തിക സ്രോതസുകളില്‍ അഭൂതപൂര്‍വമായ ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. മാറുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായി വിവേകപൂര്‍വ്വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്’ ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ENGLISH SUMMARY: All min­istries have been told to stop send­ing requests for new schemes to the finance ministry

YOU MAY ALSO LIKE THIS VIDEO