കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം; കാനം

Web Desk
Posted on July 16, 2019, 1:51 pm

കണ്ണൂര്‍: എല്ലാ കാമ്പസുകളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങളുടെ നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ആണെങ്കില്‍ എംജി കോളേജുള്‍പ്പെടെ മറ്റ് ചില കാമ്പസുകളില്‍ എബിവിപിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കാമ്പസുകള്‍ സര്‍ഗസംവാദത്തിന്റെ കേന്ദ്രങ്ങളാകണം.

ജനാധിപത്യരീതിയില്‍ പരസ്പരം മത്സരിച്ചാണ് വിജയിക്കുകയോ, ആരുടെ നിലപാടുകളാണ് ശരിയെന്ന് തീരുമാനിക്കുകയോ ചെയ്യേണ്ടത്. എഐഎസ്എഫിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ ജനാധിപത്യം പൂര്‍ണ്ണമായി എന്ന് അഭിപ്രായമില്ല. എല്ലാ സംഘടനകളും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാകേണ്ടത്.

kanam

പിഎസ്‌സിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതിന്റെ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയതാണല്ലോ. ഒന്നും ഒളിച്ചുവെച്ചില്ലല്ലോ. ചില കാര്യങ്ങള്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ മറ്റ് ചില കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. കാനം രാജേന്ദ്രന്‍ പറഞ്ഞു.

YOU MAY LIKE THIS VIDEO