ഡല്‍ഹിയില്‍ നടക്കുന്ന ശക്തമായ കര്‍ഷക പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉജ്വലസമരങ്ങള് നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന നാലു വടക്കന്‍ ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്.
കൊല്ലത്ത് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു സമരം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ മാത്യു ടി തോമസ്, ആലപ്പുഴയിൽ ആര് നാസർ, കോട്ടയത്ത് ജോസ് കെ മാണി എംപി, എറണാകുളത്ത് പി രാജീവ്, തൃശൂരിൽ ബേബി ജോൺ, പാലക്കാട് സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി ചാമുണ്ണി സംസാരിച്ചു. വയനാട് സി കെ ശശീന്ദ്രന് എംഎല്‍എയും സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
English summary; All over Kerala in agitation
You may also like this video;