റെജി കുര്യന്‍

ന്യൂഡല്‍ഹി:

January 30, 2021, 10:19 pm

സർവകക്ഷി യോഗം: കാർഷിക നിയമങ്ങൾക്കെതിരെ കർശന നിലപാടുമായി പ്രതിപക്ഷം

Janayugom Online

കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചത് ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴിവച്ചു. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ സഹകരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. കാര്‍ഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ ഉന്നയിച്ചത്. കര്‍ഷകരെ കേസില്‍ കുടുക്കാനും സമരം ഇല്ലായ്മചെയ്യാനും സസര്‍ക്കാര്‍ നടുത്തുന്ന ഗൂഢനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന പൊതു നിര്‍ദ്ദേശമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിച്ചത്.

എന്നാൽ നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
കര്‍ഷക സമരം തൊഴില്‍ നഷ്ടം സൃഷ്ടിച്ചിരിക്കുകയാണ്. എത്രയും വേഗം സമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വരമായി നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കുപോലും വെല്ലുവിളി സൃഷ്ടിക്കുന്ന കര്‍ഷക സമരത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ശക്തമായ ഭാഷയിലാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്. നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന ആവശ്യത്തില്‍ എല്ലാവരും ഉറച്ചു നിന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല. നിയമത്തിന്റെ പ്രയോജനം ഇതിനോടകം കോടികണക്കിന് കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിയമം സംബന്ധിച്ച് കര്‍ഷകര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സുപ്രീം കോടതി നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍വ്വ കക്ഷി യോഗത്തില്‍ പറഞ്ഞു.

ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാകൂ. ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സദാ സന്നദ്ധമെന്നും മോഡി വ്യക്തമാക്കി. കര്‍ഷക സമരം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കലുഷിതമാക്കുമെന്ന സൂചനകളാണ് പ്രതിപക്ഷ കക്ഷികള്‍ സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയത്.

ENGLISH SUMMARY: All-Par­ty Meet­ing: Oppo­si­tion takes a firm stand against agri­cul­tur­al laws

YOU MAY ALSO LIKE THIS VIDEO