കൊറോണ വൈറസ് പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല. നിലവിൽ രോഗലക്ഷണമുള്ളവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ആയിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. ഇന്നും നാളെയുമായി എത്തുന്ന 1200 പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് ജില്ലാ കളക്ടറുടെ നേത്രത്വത്തിൽ വിമാനത്താവളത്തിൽ ചേർന്ന് യോഗമാണ് തീരുമാനിച്ചത്.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ നിരീക്ഷിക്കനാണ് തീരുമാനം. വിമാനത്താവളത്തിൽ എത്തുന്നവർക്കായി പ്രത്യേക വാഹനവും ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലുമുതൽ നാളെ 8 വരെയാണ് ബസുകൾ വിമാനത്താവളത്തിൽ സർവീസ് നടത്തുന്നത്. അബുദാബി, ദുബായ്, ഷാർജ, എന്നിവടങ്ങിൽ നിന്നുള്ള യാത്രക്കാരാണ് വരുന്നത്. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ ഡി എം ഒ നിർദേശിക്കുന്ന ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണം.
ENGLISH SUMMARY: All passengers will not send to observation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.