Web Desk

മുംബൈ

March 24, 2020, 9:38 pm

ഒന്നിച്ച് നിലത്തിറങ്ങി; പാർക്ക് ചെയ്യാൻ ഇടമില്ലാതെ വിമാനങ്ങൾ

Janayugom Online

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ സാമ്പത്തികനഷ്ടത്തിനൊപ്പം വ്യോമയാന കമ്പനികൾ നേരിടുന്നത് മറ്റൊരു പ്രതിസന്ധിയും. സർവീസുകൾ റദ്ദാക്കിയതോടെ ഇത്രയും വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടം ഇല്ലാതായിരിക്കുകയാണ്. ലോകത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും ടാക്സി വേകൾ, മെയിന്റനൻസ് ഹാംഗറുകൾ, റൺവേകൾ തുടങ്ങിയവ പാർക്കിംഗ് മേഖലയായി മാറ്റിയിരിക്കുകയാണ്. 2,500 ൽ അധികം വിമാനങ്ങളാണ് ഇവിടങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നത്. റഗ്ബി മൈതാനത്തിന്റെ അത്രയും സ്ഥലമാണ് ചില വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനായി വേണ്ടിവരുന്നത്. കോവിഡ് വൈറസ് ബാധ വ്യാപകമായതോടെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എല്ലാം റദ്ദാക്കിയതോടെയാണ് വിമാനങ്ങൾ ഒന്നിച്ച് നിലത്തിറങ്ങിയത്. മാർച്ച് 31 വരെയാണ് ആഭ്യന്തര വിമാനസർവീസുകൾക്കും രാജ്യാന്തര വിമാന സർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

Eng­lish Summary:all planes land­ed in airport

You may also like this video