19 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 19, 2025
July 18, 2025
July 18, 2025
July 18, 2025
July 18, 2025
July 17, 2025
July 12, 2025
July 11, 2025
July 10, 2025
July 2, 2025

നാളെ സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; ജില്ലാതല പ്രവേശനോത്സവം കല്‍പറ്റ ജി വി എച്ച് എസ് എസില്‍

Janayugom Webdesk
കല്‍പറ്റ
June 1, 2025 8:40 am

പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്‌കൂളുകളിലും തത്സമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. അതിനുശേഷം സ്‌കൂള്‍തല, ജില്ലാതല പ്രവേശനോത്സവം നടത്തും. രാവിലെ 9.30ന് കല്‍പറ്റ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം പട്ടികജാതി — വര്‍ഗ ‑പിന്നാക്ക ക്ഷേമ മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വിദ്യാഭ്യാസ ഓഫീസറുടെ സഹായത്തോടെ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും നല്‍കുന്ന നടപടിക്രമം ഇതിനോടകം പൂര്‍ത്തിയായി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്‌കൂളിലാണ് സൂക്ഷിക്കേണ്ടത്. പുതുതായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. 

സ്‌കൂളുകളില്‍ സുരക്ഷിതവും പ്രചോദനപരവുമായ പഠനാന്തരീക്ഷം, പഠനാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തില്‍ പഠനവിഭവങ്ങള്‍ ഒരുക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന, അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി സ്‌കൂളുകളില്‍ വാഹനപാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുക, സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്തി നിരോധിച്ച വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനായി ജനജാഗ്രത സമിതി രൂപീകരിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചു. 

സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലേ എന്ന പരിശോധന കഴിഞ്ഞു. വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ അധികാരികളില്‍ നിന്നും സ്‌കൂളുകള്‍ ക്ലിയറന്‍സ് വാങ്ങി കഴിഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ വിദ്യാവാഹിനി പദ്ധതി സ്‌കൂള്‍ തുറക്കുന്നത് മുതല്‍ സജീവമാകും.

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.